പ്രണയിച്ച് വിവാഹം ചെയ്ത യുവാവിന് നടുറോഡില്‍ ക്രൂര മര്‍ദനം
പള്ളിക്കല്‍: പ്രണയിച്ച് വിവാഹം ചെയ്ത യുവാവിന് നടുറോഡില്‍ വെച്ച് ഭാര്യവീട്ടുകാരുടെ ക്രൂര മര്‍ദനം. ഓണാട്ട് പുറായി ചെറീത് രാജന്റെ മകന് രജില്‍ലാല്‍ (23) നാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് റോഡരികില്‍ കിടന്ന പള്ളിക്കല്‍ ബസാറിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11 ഓടെ പള്ളിക്കല്‍ ബസാറിലാണ് സംഭവം. ആറ് മാസം മുന്‍പാണ് യുവതിയുടെ വീട്ടുകാരുടെ എതിര്‍പ്പോടെ ഇവര്‍ വിവാഹിതരായത്. യുവാവിനെ പ്രണയിച്ച് വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതിയും യുവാവും പിന്നീട് തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനില്‍ ഹാജറാവുകയും പൊലിസിന്റെ സാന്നിധ്യത്തില്‍ വീട്ടുകാരെ അവഗണിച്ച് യുവതി യുവാവിനൊപ്പം പോവാന്‍ തയാറാവുകയുമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ വിവാഹിതരായത്.
ഇതിന് മുന്‍പും രണ്ട് തവണ യുവതിയുടെ വീട്ടുകാരുടെ ആക്രമണത്തിന് യുവാവ് ഇരയായിട്ടുന്നാണ് വിവരം. ഇന്നലെ യുവാവ് ഭാര്യയെ പള്ളിക്കല്‍ ബസാറിലെ നഴ്സിങ് ഹോമില്‍ ഡോക്ടറെ കാണിക്കാനെത്തിയപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിക്കുള്ളില്‍ നിന്നും യുവതിയെ ബലമായി പിടിച്ചു കൊണ്ട് പോവുകയും തടയാന്‍ ശ്രമിച്ച യുവാവിനെ നടു റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."