HOME
DETAILS
MAL
നഗരസഭാ സെക്രട്ടറിയുടെ വ്യാജ സീല്‍: കൗണ്‍സിലറുടെ വീട്ടില്‍ പൊലിസ് റെയ്ഡ്
backup
November 10 2018 | 06:11 AM
തിരൂര്‍: നഗരസഭാ സെക്രട്ടറിയുടെ വ്യാജ സീല്‍ ഉണ്ടാക്കി അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷന് സമ്പാദിച്ച സംഭവത്തില്‍ പ്രതിരോധത്തിലായ കൗണ്‍സിലര്‍ കല്പ ബാവയുടെ വീട്ടില്‍ പൊലിസ് റൈഡ്. വെള്ളിയാഴ്ച രാവിലെ 11.30 ടെയായിരുന്നു റെയ്ഡ്.
ഒരു മണിക്കൂറോളം വീട്ടില്‍ പൊലിസ് പരിശോധന നടത്തി. തിരൂര്‍ എസ്.ഐ. സുരേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്ന് ചില രേഖകള്‍ സീസ് ചെയ്തതായി പൊലിസ് പറഞ്ഞു. വ്യാജരേഖ ചമയ്ക്കല്‍ വിവാദമായതോടെ കൗണ്‍സിലര്‍ മൂന്ന് മാസത്തേക്ക് അവധി നല്‍കിയിട്ടുണ്ട്. ഇയാള്‍ വിദേശത്താണെന്നാണ് പൊലിസ് നല്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."