HOME
DETAILS
MAL
വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി (254)* , കോഹ്‌ലി ഷോ
backup
October 11 2019 | 20:10 PM
പൂനെ: വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ മികച്ച നിലയിലായിരുന്നു. രണ്ടാം ദിവസം നായകന്‍ വിരാട് കോഹ്‌ലി ക്രീസില്‍ ഉറച്ച് നിന്നതോടെ ഇന്ത്യ ശക്തമായ നിലയിലാവുകയായിരുന്നു.
അഞ്ചു വിക്കറ്റിന് 601 റണ്‍സെടുത്ത് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയുടെ (254*) ഉജ്ജ്വല ഇരട്ട സെഞ്ചുറിയാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. 336 പന്തില്‍ 33 ബൗണ്ട@റികളും രണ്ട@ു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. കരിയറിലെ ഏഴാമത്തെ ഇരട്ട സെഞ്ചുറിയാണ് അദ്ദേഹം കുറിച്ചത്. ഇതോടെ ഇന്ത്യക്കു വേ@ണ്ടി ഏറ്റവുമധികം ഡബിള്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡിന് കോഹ്‌ലി അവകാശിയായി. രവീന്ദ്ര ജഡേജ (91), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (59) എന്നിവരുടെ മികച്ച ബാറ്റിങ് കൂടി ഇന്ത്യക്ക് തുണയായി.
ജഡേജ പുറത്തായതിനു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ട@ി കാഗിസോ റബാദ മൂന്നു വിക്കറ്റെടുത്തു. മൂന്നു വിക്കറ്റിന് 273 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ട@ാം ദിനം കളി പുനരാരംഭിച്ചത്.
മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്ക 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാര്‍ (6), എയ്ഡന്‍ മര്‍ക്രാമം(0), തെംബ ബുവാമ (8) എന്നിവരാണ് പുറത്തായത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
റെക്കോര്‍ഡുകള്‍ കീഴടക്കി വിരാട്
പൂനെ: ഇന്നലെ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയതോടെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെയാണ് കോഹ്‌ലി ആദ്യം പിറകിലാക്കിയത്. കൂടുതല്‍ തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത ലോകത്തിലെ ആദ്യത്തെ താരമായി കോഹ്‌ലി മാറിയിരിക്കുകയാണ്. ബ്രാഡ്മാനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 150 റണ്‍സ് പിന്നിട്ടതോടെ കോഹ്‌ലി തന്റെ നേട്ടം ഒന്‍പതാക്കി ഉയര്‍ത്തുകയായിരുന്നു.
ഡബിള്‍ സെഞ്ചുറി തികച്ചതോടെ മറ്റൊരു നേട്ടം കൂടി കോഹ്‌ലി തന്റെ പേരില്‍ കുറിച്ചു. ഇന്ത്യക്കു വേ@ണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം ഡബിള്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. കോഹ്‌ലിയുടെ ഏഴാമത്തെ ഇരട്ട സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ആറ് ഇരട്ട സെഞ്ചുറികളെന്ന സച്ചിന്‍ ടെണ്ടണ്ടുല്‍ക്കര്‍, വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് എന്നിവരുടെ നേട്ടത്തെയാണ് കോഹ്‌ലി പിറകിലാക്കിയത്.
ടെസ്റ്റില്‍ 7000 റണ്‍സ് ക്ലബിലും കോഹ്‌ലി അംഗമായി. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍നിന്ന് 7000 റണ്‍സ് തികച്ച ലോകത്തിലെ നാലാമത്തെ താരമെന്ന നേട്ടത്തിനൊപ്പവും കോഹ്‌ലി എത്തി. 138 ഇന്നിങ്‌സുകളാണ് 7000 കടക്കാന്‍ കോഹ്‌ലിക്കു വേ@ണ്ടിവന്നത്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര, വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ് എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.
ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ രണ്ട@ാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പവും കോഹ്‌ലി എത്തിയിരുന്നു. ആസ്‌ത്രേലിയന്‍ താരമായിരുന്ന റിക്കി പോണ്ടണ്ടിങിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. ഇരുവരും 19 സെഞ്ചുറികള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ടെസ്റ്റില്‍ അതിവേഗം 26 സെഞ്ചുറികള്‍ തികച്ച നാലാമത്തെ താരമായും കോഹ്‌ലി മാറി. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനെയാണ് കോഹ്‌ലി പിന്നിലാക്കിയത്. 138 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 26ാം സെഞ്ചുറി കണ്ടെ@ത്തിയത്. ഒന്നര ദിവസത്തെ ബാറ്റിങ്ങിലൂടെയാണ് കോഹ്‌ലി ഇത്രയും നേട്ടങ്ങള്‍ തന്റെ സ്വന്തം പേരില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."