10ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു
പട്‌ന: ബിഹാറിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയെ ആറംഗ സംഘം പീഡിപ്പിച്ച ശേഷം ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടി പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുട്ടിക്ക് കുറ്റമറ്റ രീതിയിലുള്ള ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി.
അതിനിടയില്‍ പ്രതികളില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. പീഡിപ്പിച്ചവരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് വാര്‍ത്തയുണ്ടെങ്കിലും ഇക്കാര്യത്തില്‍ പൊലിസ് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ലഖിസരായ് ജില്ലയിലെ ലഖ്‌ചോക്ക് ഗ്രാമ വാസിയായ പെണ്‍കുട്ടി കൂട്ടുകാരിയെ കാണാനായി പോകുമ്പോഴാണ് ആറംഗ സംഘത്തിന്റെ വലയിലായത്. പ്രതികള്‍ കുട്ടിയെ വന്‍ഷിപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഒരു ലോക്കല്‍ ട്രെയിനില്‍ കയറ്റിയാണ് പീഡിപ്പിച്ചത്. ട്രെയിന്‍ ക്വിയൂള്‍ സ്റ്റേഷന് അടുത്തെത്താറായപ്പോള്‍ പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഈ പ്രദേശത്തുള്ളവരാണ് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപ്രത്രിയില്‍ എത്തിച്ചത്.
വിവരമറിഞ്ഞ് രക്ഷിതാക്കളെത്തിയ ശേഷമാണ് പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടയില്‍ ആശുപത്രിയില്‍ കുട്ടിക്ക് ഡോക്ടര്‍മാരുടെ അവഗണന നേരിടേണ്ടി വന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ബെഡ് ഒഴിവില്ലാത്തതുകൊണ്ട് അഡ്മിറ്റ് ചെയ്യാന്‍ വൈകിയതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞ ന്യായീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."