HOME
DETAILS

ഏറനാട് താലൂക്കില്‍ അടിയന്തര സഹായം ലഭിച്ചത് 3647 കുടുംബങ്ങള്‍ക്ക്

  
backup
November 10 2018 | 06:11 AM

%e0%b4%8f%e0%b4%b1%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8

മഞ്ചേരി: പ്രളയക്കെടുതിയില്‍ വലിയ നാശനഷ്ടം നേരിട്ട ഏറനാട് താലൂക്കില്‍ അടിയന്തര സഹായ വിതരണം 97 ശതമാമാനവും പൂര്‍ത്തിയായി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച അവ്യക്തതകള്‍ മൂലമുള്ള പ്രയാസങ്ങള്‍ കാരണം ചുരുക്കം കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചിട്ടില്ല. 3647 കുടുംബങ്ങള്‍ക്കാണ് അടിയന്തര സഹായമെന്നോണം സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ വീതം ഏറനാട് താലൂക്കില്‍ വിതരണം ചെയ്തത്.
പാണക്കാട് വില്ലേജില്‍ മാത്രം 596 കുടുംബങ്ങള്‍ക്ക് സഹായം ലഭിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏഴ് ആദിവാസികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും വ്യാപകമായി കൃഷിനാശം സംഭവിക്കുകയും ചെയ്ത ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ അടിയന്തര സഹായം ലഭിച്ച കുടുംബങ്ങള്‍ കുറവാണ്. പഞ്ചായത്തിലെ ഊര്‍ങ്ങാട്ടിരി വില്ലേജില്‍ 56 കുടുംബങ്ങളും വെറ്റിലപ്പാറ വില്ലേജില്‍ മൂന്ന് കുടുംബങ്ങള്‍ക്കും മാത്രമാണ് സഹായം ലഭിച്ചത്.
അരീക്കോട് 102, ചെമ്പ്രശ്ശേരി 3, എടവണ്ണ 16, കാരക്കുന്ന് 3, കാവനൂര്‍ 39, മഞ്ചേരി 30, മേല്‍മുറി 38, പന്തല്ലൂര്‍ 154, പാണ്ടിക്കാട് 40, പയ്യനാട് 73, പെരകമണ്ണ 64, പൂക്കോട്ടൂര്‍ 17, പുല്‍പ്പറ്റ 69, വെട്ടിക്കാട്ടിരി 140 എന്നിങ്ങനെയാണ് ഏറനാട് താലൂക്കില്‍ അടിയന്തര സഹായം ലഭിച്ചവരുടെ വില്ലേജുകള്‍ തിരിച്ചുള്ള കണക്ക്. ഏറനാട് താലൂക്കില്‍ ആദ്യഘട്ട കണക്കെടുപ്പില്‍ തന്നെ അഞ്ചുകോടി 26 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നു. ജൂണ്‍ മാസത്തില്‍ പുല്‍പ്പറ്റ പഞ്ചായത്തില്‍ മരണം ഉള്‍പ്പടെ 12 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം നെല്ലിയായി ആദിവാസി കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 7, ഊര്‍ങ്ങാട്ടിരിയില്‍ ചാലിയാറില്‍ ഒഴുക്കിപ്പെട്ട് 2, എടവണ്ണ കൊളപ്പാട്ടിലെ ഉരുള്‍പൊട്ടലില്‍ 1, പാണക്കാട് വില്ലേജില്‍ 1 എന്നിങ്ങനെയാണ് ഏറനാട് താലൂക്ക് പരിധിയില്‍ മരണപ്പെട്ടവരുടെ കണക്ക്. ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച രണ്ടുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഉരുള്‍പൊട്ടലിലും പ്രളയത്തിലും അകപ്പെട്ട് പരിക്കേറ്റവര്‍ നിരവധിയാണ്.വിവിധ കെടുതികളിലായി 723 വീടുകള്‍ ഭാഗികമായും 43 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പത്തനാപുരം എം.കെ.എച്ച്.എം.എ.യു.പി സ്‌കൂളിലെ രണ്ട് കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ കിണറുകള്‍, കെട്ടിടങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും തകര്‍ന്നിട്ടിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ അഞ്ചെണ്ണം ഊര്‍ങ്ങാട്ടിരിയിലെ ആദിവാസി കുടുംബങ്ങളുടേതാണ്. ഭാഗികമായി തകര്‍ന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് മാത്രമായി മൂന്ന് കോടി രൂപയോളം നഷ്ടം കണക്കാക്കുന്നുണ്ട്.
പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം രൂപ വീതം വിതരണം ചെയ്യും. രണ്ട് ഘട്ടങ്ങളായാണ് സഹായം നല്‍കുകയെന്ന് ഏറനാട് തഹസില്‍ദാര്‍ പി. സുരേഷ് പറഞ്ഞു. ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ വില്ലേജുകളിലായി ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ് കൂടുതല്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. വെറ്റിലപ്പാറ വില്ലേജില്‍ പതിനെട്ടും ഊര്‍ങ്ങാട്ടിരിയില്‍ ഒരു വീടുമാണ് തകര്‍ന്നത്. എളങ്കൂര്‍ 2, വെട്ടിക്കാട്ടിരി 3, മഞ്ചേരി 2, കാവനൂര്‍ 5, മലപ്പുറം 5, അരീക്കോട് 3, കിഴുപറമ്പ് ഒരു വീട് രണ്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍, പാണക്കാട് 3 എന്നിങ്ങനെയാണ് പൂര്‍ണമായി തകര്‍ന്ന വീടുകളുടെയും സ്‌കൂളുകളുടെയും വില്ലേജുകള്‍ തിരിച്ചുള്ള കണക്ക്. ഇവര്‍ക്കുള്ള നാല് ലക്ഷം രൂപയുടെ സഹായത്തിന്റെ ഒന്നാം ഘട്ടത്തില്‍ 95100 രൂപയാണ് നല്‍കുക. ഊര്‍ങ്ങാട്ടിരി, അരീക്കോട്, എടവണ്ണ പഞ്ചായത്തുകളില്‍ ഉള്ളവരാണ് ഏറനാട് താലൂക്കില്‍ മഴക്കെടുതികള്‍ മൂലം കൂടുതല്‍ നഷ്ടം അനുഭവിക്കേണ്ടി വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago