HOME
DETAILS
MAL
കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്കു ശ്രമിച്ചു
backup
October 12 2019 | 05:10 AM
മലപ്പുറം:മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്തിന് സമീപമം കോഹിനൂരില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മൊറയൂര്‍ ലുഖ്മാന്റെ ഭാര്യ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആത്മഹത്യക്ക് ശ്രമിച്ച യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് യുവതിയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലിസിന് ലഭിച്ച വിവരം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."