കര്‍ണാടകയിലെ ടിപ്പു ജയന്തി: സംഘര്‍ഷമുണ്ടാക്കാന്‍ ബി.ജെ.പി, നിരവധി സ്ഥലങ്ങളില്‍ 144 പ്രഖ്യാപിച്ചു
ബംഗളൂരു: മൈസൂരു സുല്‍ത്താന്‍ ടിപ്പുവിന്റെ ജന്മദിനം കര്‍ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്നതിനിടെ, നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബി.ജെ.പി. ഇതേത്തുടര്‍ന്ന് പല സ്ഥലങ്ങളിലും 144 പ്രഖ്യാപിച്ചു.
കഴിഞ്ഞവര്‍ഷങ്ങളില്‍ ബി.ജെ.പിയുടെയും വി.എച്ച്.പിയുടെയും നേതൃത്വത്തില്‍ ടിപ്പു ദിനത്തില്‍ അക്രമം നടത്തുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതു മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നടപടി.
ടിപ്പു ജയന്തി ആഘോഷത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഇന്നും ആഘോഷ സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്.
കുടക് ജില്ലയിലാണ് കൂടുതല്‍ പ്രശ്ന സാധ്യതയുള്ളത്. ഇന്നത്തെ സ്ഥിതി ഇതുവരെ ശാന്തമാണെന്നും എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും കുടക് ജില്ലാ പൊലിസ് മേധാവി സുമാന ഡി പുന്നേക്കര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."