ഇമ്പിച്ചി ബാവ ഭവന നിര്‍മാണ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന ഇമ്പിച്ചി ബാവ ഭവന നിര്‍മാണ പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാവും.
സംസ്ഥാനത്തൊട്ടാകെ 1798 പുതിയ വീടുകളുടെ നിര്‍മാണവും 1000 വീടുകളുടെ പുനരുദ്ധാരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ജില്ലയില്‍ 450 പുതിയ വീടുകളുടേയും പുനരുദ്ധാരണം വഴി 200 വീടുകളുടേയും പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.പി.കെ കുഞ്ഞാലിക്കുട്ടി എം.പി, വകുപ്പ് സെക്രട്ടറി ഷാജഹാന്, ജില്ലാ കലക്ടര്‍ അമീത് മീണ, മലപ്പുറം നഗരസഭാ ചെയര്‍ പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."