HOME
DETAILS

24 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം ഉടന്‍

  
backup
June 19 2017 | 23:06 PM

24-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf

 

 


തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തസ്തികയില്‍ ക്രഡിറ്റ് അക്കാദമിക് മാര്‍ക്ക് പരിഗണിക്കേണ്ടെന്ന് പി.എസ്.സി തീരുമാനം. ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗമാണ് തീരുമാനം എടുത്തത്.
വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 4332012) തെരഞ്ഞെടുപ്പിന് വ്യത്യസ്ത യോഗ്യതകള്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിനാലാണ് പൊതുവായി 30 ശതമാനം ക്രഡിറ്റ് അക്കാദമിക് മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. 24 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാനും തീരുമാനമായി. ഇതില്‍ 11 എണ്ണം എന്‍.സി.എ നിയമനങ്ങളാണ്. അഞ്ച് തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
കെ.സി.എം.എം.എഫ് ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്2സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 5252012) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കോളജ് വിദ്യാഭ്യാസവകുപ്പില്‍ മ്യൂസിക് കോളജുകളില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് (കാറ്റഗറി നമ്പര്‍ 3962013), ആരോഗ്യ വകുപ്പില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗ വിഭാഗത്തിനുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ 2952016) തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്താനും യോഗം തീരുമാനിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇ.എന്‍.ടി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് തെറാപ്പിസ്റ്റ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ ഓഫിസര്‍ ഗ്രേഡ് 2, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ ഡിസ്ട്രിക്ട് എക്‌സിക്യുട്ടീവ് ഓഫിസര്‍, അഡീഷനല്‍ ഡിസ്ട്രിക്ട് എക്‌സിക്യുട്ടീവ് ഓഫിസര്‍, ആരോഗ്യ വകുപ്പില്‍ റെഫ്രിജറേഷന്‍ മെക്കാനിക്ക് (എച്ച്.ഇ.ആര്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഹാന്‍ടെക്‌സില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (ജനറല്‍ കാറ്റഗറിയും സൊസൈറ്റി കാറ്റഗറിയും), വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍ എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. മൂന്ന് തസ്തികകളില്‍ പട്ടികവര്‍ഗത്തിനായുള്ള പ്രത്യേക നിയമനത്തിനും വിജ്ഞാപനം പ്രസിദ്ധീകരിക്കും.
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്, കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സില്‍ സീനിയര്‍ സൂപ്രണ്ട് ഇന്‍സ്‌പെക്ടര്‍, ഡെവലപ്‌മെന്റ് ഓഫിസര്‍, അക്കൗണ്ട്‌സ് ഓഫിസര്‍, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (പൊളിറ്റിക്കല്‍ സയന്‍സ്)തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (കാഡ്) ആര്‍ക്കിടെക്ചര്‍ (കാറ്റഗറി നമ്പര്‍ 4212014) തസ്തികകളില്‍ സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago