നടപടികള്‍ ഒന്നുമായില്ല: ഗവ. വനിതാ കോളജ് സ്പെഷല്‍ ഓഫിസറെ മാറ്റി
മലപ്പുറം: ഗവ. വനിതാ കോളജ് സ്പെഷല്‍ ഓഫിസറെ മാറ്റി. മലപ്പുറത്ത് ആരംഭിച്ച വനിതാ കോളജനു വേണ്ടി ആവശ്യമായ നടപടികള്‍ സ്പെഷല്‍ ഓഫിസര്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മണ്ഡലം എം.എല്‍.എ പി. ഉബൈദുല്ല, എം.എസ്.എഫ് മണ്ഡലം കമ്മിറ്റി എന്നിവര്‍ രംഗത്തുവന്നിരുന്നു. നിലവിലെ സ്പെഷല്‍ ഓഫിസറെ മാറ്റി കോളജിലെ സീനിയര്‍ അധ്യാപകന് ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയത്.
നിരന്തരമായ കൃത്യ വിലോപങ്ങള്‍, കോളജ് നഷ്ടപ്പെടുത്താനുള്ള ആസൂത്രിത ശ്രമം എന്നിവ ആരോപിച്ച് എം.എസ്.എഫ് പ്രക്ഷോഭ പരിപാടികളും രാഷ്ട്രീയമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനങ്ങള്‍ കാണിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ഥി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. മലപ്പുറം മുണ്ടുപറമ്പിലെ കെട്ടിടത്തില്‍ നഗരസഭ നല്കുന്ന വാടകയിലാണ് നിലവില്‍ വനിത കോളജ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."