പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ആദര്‍ശിന്റെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു
തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ മൃതദേഹം പത്ത് വര്‍ഷത്തിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു. പതിമൂന്നുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഭരതന്നൂര്‍ രാമശ്ശേരി വിജയകുമാറിന്റെ മകനാണ് ആദര്‍ശ്.
2009 ഏപ്രില്‍ 5-ന് പാല്‍ വാങ്ങാന്‍ കടയിലേക്കു പോയ ആദര്‍ശിനെ വഴിയരികിലെ കുളത്തില്‍ മരിച്ചനിലയിലാണു കണ്ടെത്തുന്നത്. മുങ്ങിമരണമെന്നു കേസ് അന്വേഷിച്ച പാങ്ങോട് പൊലിസ് ആദ്യം തന്നെ വിധിയെഴുതി. മാസങ്ങള്‍ക്കുശേഷം ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കും നട്ടെല്ലിനുമേറ്റ മര്‍ദനമാണു മരണകാരണമെന്നു കണ്ടെത്തി. ആദര്‍ശിന്റെ വസ്ത്രത്തില്‍ ബീജമുണ്ടായിരുന്നെന്നും അന്നത്തെ ദിവസം മഴയുണ്ടായിട്ടും വസ്ത്രങ്ങള്‍ നനഞ്ഞിരുന്നില്ല. മര്‍ദിച്ചുകൊന്നതിനുശേഷം കുളത്തിലിട്ടതാവാമെന്നാണ് പൊലിസിന്റെ നിഗമനം. ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ആദര്‍ശിന്റെത് കൊലപാതകമാണെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.
തിങ്കളാഴ്ച മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടവും ഫോറന്‍സിക് പരിശോധനകളും നടത്തുമെന്നു പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. കൂടത്തായിയിലെ മരണങ്ങള്‍ കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ആദര്‍ശിന്റെ മൃതദേഹവും വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."