റോഡില്‍ വീണ കുഞ്ഞിന് രക്ഷകനായത് ഓട്ടോഡ്രൈവര്‍, പുറത്തുവന്നിരുന്നത് അപൂര്‍ണമായ സി.സി.ടി.വി ദൃശ്യങ്ങള്‍
തൊടുപുഴ: രാജമലയില്‍ ഓടികൊണ്ടിരിക്കുന്ന കാറില്‍ നിന്നു റോഡിലേക്കുവീണ കുഞ്ഞിനെ രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍. കുഞ്ഞിനെ രക്ഷിച്ചത് വനപാലകരാണെന്ന വാദം തകര്‍ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. മൂന്നാറിലെ ഓട്ടോഡ്രൈവറായ കനകരാജാണ് രക്ഷകനായത്.
പ്രേതമെന്നുകരുതി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭയന്നുമാറിനിന്ന സാഹചര്യത്തിലാണ് കനകരാജ് കുഞ്ഞിനെ എടുത്ത് ചെക്‌പോസ്റ്റില്‍ എത്തിച്ചത്. ഓട്ടോ ഡ്രൈവര്‍ മൂന്നാര്‍ പൊലിസില്‍ ഹാജരായി മൊഴി നല്‍കി. വനപാലകര്‍ പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ പൂര്‍ണമല്ലാത്തതാണ് കനകരാജിന്റെ പങ്ക് ശ്രദ്ധിക്കപ്പെടാഞ്ഞത്.
സെപ്റ്റംബര്‍ ഒന്‍പതിനാണ് സതീഷ്-സത്യഭാമ ദമ്പതികളുടെ കുട്ടി ജീപ്പില്‍ നിന്നും തെറിച്ചു വീണത്. പഴനി ദര്‍ശനം നടത്തി വരുന്ന വഴിയില്‍ രാജമല അഞ്ചാം മൈലിലെ വളവുതിരിയുന്നതിനിടെ ജീപ്പിന്റെ പിന്‍ഭാഗത്തായിരുന്ന് അമ്മയുടെ മടിയില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. പിന്നീട് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലിസില്‍ വിവരമറിയിച്ച് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം മാതാപിതാക്കള്‍ക്ക് കൈമാറി. ഇതിനിടെ ചെക്‌പോസ്റ്റ് വരെ കുട്ടിയെ എത്തിച്ചത് കനകരാജാണെന്ന് പുറംലോകമറിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."