HOME
DETAILS

കോള്‍പടവുകളില്‍ പട്ടാളപ്പുഴു

  
backup
November 10 2018 | 06:11 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b4%9f%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3%e0%b4%aa

അന്തിക്കാട്: ജില്ലയിലെ വിവിധ കോള്‍പടവുകളില്‍ പട്ടാളപ്പുഴുവിനെ കണ്ടെത്തിയതോടെ കര്‍ഷകര്‍ ആശങ്കയില്‍. ആലപ്പാട്, പള്ളിപ്പുറം, പുള്ള്, കോടന്നൂര്‍, ചേറ്റുപുഴ ഈസ്റ്റ് എന്നീ കോള്‍ പടവുകളിലാണ് പട്ടാളപ്പുഴുവിനെ വ്യാപകമായി കണ്ടെത്തിയത്.
പാടത്തും ബണ്ടിലും പുഴുവിനെ കണ്ടെത്തിയതോടെ ആശങ്കയിലായ കര്‍ഷകര്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ പാത്തോളജിസ്റ്റ് ഡോ. വിമ്മി ലൂയിസ്, അഗ്രോണമിസ്റ്റ് ഡോ. അനിത, എന്റമോളജിസ്റ്റ് ഡോ. ദീപ്തി, കൃഷി അസി.ഡയരക്ടര്‍ വി.ആര്‍ നരേന്ദ്രന്‍, ചാഴൂര്‍ കൃഷി ഓഫിസര്‍ മിനി ജോസഫ്, നോഡല്‍ ഓഫിസര്‍ ഡോ. എ.ജെ വിവന്‍സി ഓപ്പറേഷന്‍ ഡബിള്‍ കോള്‍, ആത്മബ്ലോക്ക് ടെക്‌നോളജി മാനേജര്‍ അജയ് വിരാഖ്, അസി.മാനേജര്‍ വി.ആര്‍ ജിനിമോള്‍, കോള്‍പടവ് ഭാരവാഹികളായ പവനന്‍, അപ്പുക്കുട്ടന്‍ എന്നിവര്‍ കോള്‍ പടവ് സന്ദര്‍ശിച്ചു. പുഴുവിന്റെ ആക്രമണം തടയുന്നതിനായി പാടത്ത് പത്ത് ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് മില്ലി ലിറ്റര്‍ വീതം ക്ലോറന്റാനില്ലി പ്രോള്‍ എന്ന കീടനാശിനിയും വരമ്പുകളില്‍ മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലി ലിറ്റര്‍ വീതം ക്യു നാല്‍ ഫോസ് എന്ന കീടനാശിനിയും തളിക്കാന്‍ കൃഷി വകുപ്പ് ഉദ്യാഗസ്ഥര്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസം മാത്രം വളര്‍ച്ചയെത്തിയ നെല്‍ച്ചെടികളിലാണ് പട്ടാളപ്പുഴുക്കളെ കണ്ടെത്തിയിട്ടുള്ളത്. പടവുകളിലെ ഏക്കര്‍ കണക്കിന് സ്ഥലത്ത് ഇവയെ വ്യാപകമായി കണ്ടെത്തിയതോടെ കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. നെല്‍ച്ചെടികളില്‍ കയറുന്ന പട്ടാളപ്പുഴുക്കള്‍ നിമിഷ നേരം കൊണ്ട് അവ വെട്ടിനശിപ്പിക്കും.മണിക്കൂറുകള്‍ കൊണ് ഏക്കര്‍ കണക്കിനു സ്ഥലത്തെ നെല്‍ച്ചെടികള്‍ നശിപ്പിക്കാന്‍ ഇവക്കു സാധിക്കും. പട്ടാളപ്പുഴുക്കള്‍ പെട്ടന്ന് വ്യാപിക്കുമെന്നതും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്.ഒരു മാസം മുന്‍പ് മനക്കൊടി ചേറ്റുപുഴ പടിഞ്ഞാറെ കോള്‍ പടവില്‍ പട്ടാളപ്പുഴുവിനെ കണ്ടെത്തിയിരുന്നു. കൃഷി വകുപ്പ് ഉദ്യോസ്ഥരുടെ അടിയന്തര ഇടപെടലുകളെ തുടര്‍ന്ന് പുഴുക്കളെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നാല്‍ സമീപ പടവായ ചേറ്റുപുഴ കിഴക്കേകോള്‍ പടവിലും ജില്ലയിലെ മറ്റു പ്രധാന കോള്‍ പടവുകളിലും പട്ടാളപ്പുഴുക്കളെ കണ്ടെത്തിയതോടെ കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും പ്രളയവുമാണ് പട്ടാളപ്പുഴുക്കള്‍ ഉണ്ടാകാനുള്ള കാരണമായി പറയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പട്ടാളപ്പുഴുക്കളെ കോള്‍ പടവുകളില്‍ അവസാനമായി കണ്ടത്. പിന്നീട് ഇവയുടെ സാന്നിധ്യം ഈ വര്‍ഷമാണ് ഉണ്ടായത്.കര്‍ഷകര്‍ക്ക് ഭീഷണിയായ പട്ടാളപ്പുഴുക്കളെ നിയന്ത്രിക്കാന്‍ കൃഷി വകുപ്പധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago