അഭയാര്‍ഥികളോട് അലിവ്
അഭയം തേടി വരുന്നവര്‍ എന്നാണ് അഭയാര്‍ഥികള്‍ എന്ന വാക്കിന്റെ അര്‍ഥം. എങ്ങനെയാണ് ഒരാള്‍ അഭയാര്‍ഥിയാകുന്നത്.
1 ഒരു രാജ്യത്തെ ആഭ്യന്തര കലാപം, യുദ്ധം, മതത്തിന്റേയോ വംശത്തിന്റേയോ പേരിലുള്ള ചേരിതിരിവ്,
ദേശീയതയിലുള്ള അവകാശവാദവുമായി ബന്ധപ്പെട്ട കലാപം.
2 ഭൂകമ്പം, കൊടുങ്കാറ്റ്, പ്രളയം, വരള്‍ച്ച, സുനാമി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍.
3 യുദ്ധം വരുത്തിവയ്ക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍, ദാരിദ്ര്യം,പട്ടിണി തുടങ്ങിയവ
പലപ്പോഴും ഒരു രാജ്യത്തെ ന്യൂനപക്ഷത്തെ അഭയാര്‍ഥികളായി മാറ്റുന്നു.
ഓരോ മിനുറ്റിലും ഒരു അഭയാര്‍ഥി
ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാനായി അവര്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങളോ തത്വസംഹിതകളോ നടപ്പില്‍ വരുത്താന്‍ നടത്തുന്ന ആക്രമണങ്ങള്‍ പൗരനെ അഭയാര്‍ഥിയാക്കാന്‍ പ്രേരിപ്പിക്കുന്നു. ശാരീരിക മാനസിക പീഡനങ്ങള്‍ തൊട്ട് കൂട്ട കൊലപാതകങ്ങള്‍ വരെ ഇങ്ങനെ സംഭവിക്കാറുണ്ട്.
ഐക്യരാഷ്ട്ര സഭ അഭയാര്‍ഥികള്‍ക്ക് നിര്‍വചനം നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്.
1 മത,വര്‍ണ,വംശ,ദേശീയത്വത്തിന്റെ പേരില്‍ പീഡനമനുഭവിച്ച് സ്വന്തം രാജ്യത്ത് നിന്ന് പുറത്ത് പോകേണ്ടി വന്നവര്‍.
2 സ്വരാജ്യത്തേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കാത്തവരും അതേസമയം മറ്റൊരു രാജ്യത്തിന്റെ സംരക്ഷണം ആഗ്രഹിക്കുകയും ചെയ്യുന്നവര്‍, ദേശീയത്വം അവകാശപ്പെടാന്‍ സാധിക്കാത്തവര്‍ ലോകത്ത് ഓരോ മിനുറ്റിലും ഒരാള്‍ അഭയാര്‍ഥിയായി മാറുന്നുവെന്നാണ് യു.എന്‍ ഓര്‍മപ്പെടുത്തുന്നത്. അഭയാര്‍ഥിയായി മാറുന്നതിലൂടെ മനുഷ്യാവകാശധ്വംസനം കൂടിയാണ് സംഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."