ജനരോഷം ശക്തമായതോടെ കുംകി ആനകളെ എത്തിച്ചു
കോയമ്പത്തൂര്‍: കാട്ടാന ശല്യം രൂക്ഷമായ പാപ്പനായ്ക്കം പാളയം, തടാകം തുടങ്ങിയ പ്രദേശങ്ങളില്‍ ജനരോഷത്തെ തുടര്‍ന്ന് കുംകി ആനകളെ എത്തിച്ചു. വ്യാഴാഴ്ച ഈ പ്രദേശങ്ങളിലെ തെങ്ങിന് തോട്ടങ്ങളില്‍ കാട്ടാനകളെത്തി വ്യാപകമായി നാശനഷ്ടം വിതച്ചിരുന്നു. മുതുമലൈ കടുവാ സങ്കേതത്തിലെ തേപ്പക്കാട് ആനപന്തിയില്‍ നിന്നാണ് വിജയ്, ബൊമ്മന് എന്നീ കുംകി ആനകളെ എത്തിച്ചത്.
കാട്ടനാകളുടെ ശല്യത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ജീവഹാനിയും വ്യാപക കൃഷിനാശവും ഉണ്ടായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോയമ്പത്തൂര്‍ ഡിവിഷന് കീഴിലുള്ള ഏഴ് ഫോറസ്റ്റ് റെയ്ഞ്ചുകളില്‍ അഞ്ച് റെയ്ഞ്ചുകളിലും ഇത്തരത്തില്‍ കാട്ടാനകളുടെ ശല്യം കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുംകി ആനകളെ ഡിവിഷന് കീഴിലെത്തിക്കാന്‍ തീരുമാനിച്ചതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ഡി വെങ്കിടേഷ് പറഞ്ഞു. കുംകി ആനകള്‍ ചാടിവയലിലെ ആനപന്തിയിലാണിപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."