ബസുകള്‍ നിര്‍ത്തുന്നത് തോന്നിയപോലെ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമയം
ഒലവക്കോട്: രാപലകലന്യേ ഏറെത്തിരക്കുള്ള ഒലവക്കോട് ജംഗ്ഷനില്‍ സ്വകാര്യ ബസുകളുടെ നിയമലംഘനം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കവലയില്‍ മണ്ണാര്‍ക്കാട്, മലമ്പുഴ ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നിടത്താണ് സ്വകാര്യ ബസുകള്‍ തോന്നും വിധം നിര്‍ത്തിയിടുന്നത്. ജംഗ്ഷനില്‍ എയ്ഡ് പോസ്റ്റുംപൊലിസുകാരുടെ സേവനവുമൊക്കെ ഉണ്ടായിട്ടും ഇതിനെല്ലാം പുല്ലുവില കല്‍പ്പിച്ചാണ് ബസുകളുടെ പരാക്രമം നടക്കുന്നത്. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, റെയില്‍വേകോളനി ഭാഗതതേക്കുള്ള സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളുമാണ് വരിവരിയായി നിര്‍ത്തിയുടന്നത്. പാലക്കാട് നിന്നും പുറപ്പെടുന്ന കോഴിക്കോട്, ചെര്‍പ്പുളശ്ശേരി ബസുകള്‍ ടൈംമിംഗിനുവേണ്ടി നിര്‍ത്തിയിടുന്നതും ഒലവക്കോടാണ്.
മിക്ക സമയങ്ങളിലും ഒരു ബസ് നിര്‍ത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ ഇടതുഭാഗത്തോട്ടു കയറിയാണ് മറ്റു ബസുകള്‍ കൊണ്ടുവന്നിടുന്ന്. യാത്രക്കാരുടെ ജീവനു പുല്ലുവില നല്‍കിയിട്ടുള്ള ഇത്തരം നിയമലംഘനം നടക്കുന്നത് നിയമപാലകര്‍ക്കുമുന്നിലാണെന്നതാണ് മറ്റൊരു വസ്തുത. പാലക്കാട് നിന്നും പുറപ്പെടുന്ന ദീര്‍ഘദുര കെ.എസ്.ആ.ര്‍.ടി.സി ബസുകള്‍ ഒലവക്കോട്ടെത്തുന്നതിനുമുമ്പെ സ്വകാര്യ ബസുകള്‍ ഇവിടെയെത്താന്‍ മരണപ്പാച്ചിലാണ്. വൈകുന്നേരങ്ങളില്‍ നൂറുക്കണക്കിന് വിദ്യാര്‍ഥികളുടെ യാത്രക്കാരും കൊണ്ട് തിരക്കേറിയ കവലയില്‍ ഇത്തരം സ്വകാര്യ ബസുകളുടെ നിയമലംഘനം നടക്കുമ്പോഴും പലരും കണ്ടില്ലെന്ന് നടിക്കുകയാണ്. മാത്രമല്ല സമീപത്തെ സ്‌കൂള്‍, കോളജുകള്‍ വിടുന്ന സമയങ്ങളില്‍ ഇവിടത്തെ വിദ്യാര്‍ഥികളെ കയറ്റുന്നതിലും സ്വകാര്യ ബസുകള്‍ക്ക് ചിറ്റമ്മ നയമാണ്. വിദ്യാര്‍ഥികള്‍ കവലയില്‍ കാത്തുനില്‍ക്കുമ്പോള്‍ ദീര്‍ഘദൂര ബസുകള്‍ സ്റ്റോപ്പില്‍ നിന്നും മാറി നിര്‍ത്തി യാത്രക്കാരെ കയറ്റുകയും വിദ്യാര്‍ത്ഥികളോട് പരാക്രമം കാട്ടുന്നതും ഇവിടെ പതിവാണ്. റോഡിന്റെ മറുവശത്ത് മലമ്പുഴ പാലക്കാട് ഭാഗത്തേക്കുള്ള ബസുകളും തോന്നിയ പോലെയാണ് നിര്‍ത്തിയിടുന്നതും യാത്രക്കാരെ കയറ്റുന്നതും. നൂറുക്കണക്കിന് ബസുകളും ആയിരക്കണക്കിനു യാത്രക്കാരും രാപകലന്യേ വന്നുപോകുന്ന മഹാനഗരത്തിലെ സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."