ഉത്തരകൊറിയ വിട്ടയച്ച യു.എസ് വിദ്യാര്‍ഥി മരിച്ചു
വാഷിങ്ടണ്‍: ഉത്തരകൊറിയയിലെ തടവില്‍നിന്നു മോചിതനായ യു.എസ് വിദ്യാര്‍ഥി ഒട്ടോ ഫെഡറിക് വാംബിയര്‍ (22) മരിച്ചു. പതിനഞ്ച് മാസത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13നാണ് ഉത്തരകൊറിയ വിട്ടയച്ചത്. മോചിപ്പിക്കുന്ന സമയത്ത് കോമയിലായ നിലയിലായിരുന്നു ഒട്ടോ. ഒട്ടോയുടെ കുടുംബമാണ് മരണവാര്‍ത്ത പുറത്തറിയിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിചാരണക്ക് തൊട്ടുപിന്നാലെ വാംബിയര്‍ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനു ശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയന്‍ അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍, കസ്റ്റഡിയില്‍ യുവാവിനു ക്രൂരമര്‍ദനമേറ്റതായി ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നെന്നാണ് യു.എസ് ആരോപണം.
ഉത്തര കൊറിയന്‍ ഭരണകൂടം മകനെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കിയെന്ന് വാംബിയറുടെ മാതാപിതാക്കളായ സിന്‍ഡിയും ഫ്രെഡും ആരോപിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയയിലെ വിദ്യാര്‍ഥിയായ വാംബിയര്‍ ടൂറിസ്റ്റായാണ് ഉത്തരകൊറിയയില്‍ എത്തിയത്. ഒരു ഹോട്ടലിലെ പ്രചാരണ ബാനര്‍ മോഷ്ടിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത വാംബിയറെ കോടതി 15 വര്‍ഷം ലേബര്‍ ക്യാമ്പില്‍ പണിയെടുക്കാന്‍ ശിക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."