ജൈവകൃഷിയുടെ പാഠങ്ങളും പുലാശ്ശേരി ഗവ. വെല്‍ഫെയര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വഴങ്ങും
കൊപ്പം: ക്ലാസ് മുറികളിലെ പഠനം കഴിഞ്ഞാല്‍ അടുത്ത പാഠം പഠിക്കാന്‍ പുലാശ്ശേരി ഗവ. വെല്‍ഫെയര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോവുന്നത് സ്‌കൂള്‍ ടെറസിന് മുകളിലുള്ള ജൈവകൃഷിയിടത്തിലേക്ക്. പഠനങ്ങളില്‍ മാത്രമല്ല ജൈവകൃഷിയിലും ഒട്ടും പുറകിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിദ്യാര്‍ഥികള്‍. സ്‌കൂള്‍ വായനശാലയുടെ ടെറസിനു മുകളില്‍ ഒരുക്കിയ ജൈവ പച്ചക്കറി കൃഷിയില്‍നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് വേണ്ടി പലപ്പോഴും ഉപയോഗിക്കാറുള്ളത്.
ഇവിടുത്തെ സസ്യങ്ങള്‍ നിരീക്ഷിച്ച് പഠനം നടത്താനും വിദ്യാര്‍ഥികള്‍ സമയം കണ്ടെത്തുന്നു. അധ്യാപകരും രക്ഷിതാക്കളും പൂര്‍ണപിന്തുണ നല്‍കുന്നതോടെ ജൈവകൃഷിയിലും എ പ്ലസ് നേടുകയാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍. അധ്യാപകരായ ജയപ്രകാശ്, ഭാരതി, മാതൃസമിതിയുടെ പ്രസിഡന്റ് ആയിഷ, വൈ. പ്രസിഡന്റ് ജ്യോതി, പി.ടി.എ പ്രസിഡന്റ് റിയാസ് എന്നിവരുടെ സഹായവും കൊപ്പം കൃഷിഭവന്‍ ഓഫിസര്‍ ലീനയുടെ ഉപദേശവും ഇവരുടെ കൃഷിക്കളത്തിലെ വിജയത്തിന്റെ പിന്നിലുണ്ട്.
2018-19 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയില്‍ ചീര, പയര്‍, വെണ്ട, തക്കാളി, മുളക്, പടവലം, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ 100 ഗ്രോബാഗുകളിലായാണ് കൃഷി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."