ലണ്ടന്‍ ആക്രമണം: പിടിയിലായയാള്‍ക്കു മേല്‍ തീവ്രവാദക്കുറ്റം
ലണ്ടന്‍: ലണ്ടനില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റിയ സംഭവത്തില്‍ പിടിയിലായയാള്‍ക്കു മേല്‍ പൊലിസ് തീവ്രവാദക്കുറ്റം ചുമത്തി. കൊപാതകവും കൊലപാതകശ്രമവും ഇയാള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.
നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തിനു പിന്നില്‍ ഇയാള്‍ തനിച്ചാണെന്ന നിഗമനത്തിലാണ് എത്തിയതെന്ന് പൊലിസ് വ്യക്തമാക്കി. എന്നാല്‍ അന്വേഷണം തുടരുകയാണെന്നും പ്രസ്താവനയില്‍ പൊലിസ് അറിയിച്ചു.
വടക്കന്‍ ലണ്ടനില്‍ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദിനു പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി പ്രാദേശിക സമയം എട്ടിനാണ് സംഭവമുണ്ടായത്. സെവന്‍ സിസ്റ്റേഴ്‌സ് റോഡിലെ മുസ്‌ലിം വെല്‍ഫെയര്‍ ഹൗസിനു പരിസരത്തെ നടപ്പാതയില്‍ പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വിശ്വാസികള്‍ക്കുനേരെ ഭീകരന്‍ വാനിടിച്ചു കയറ്റുകയായിരുന്നു. അക്രമിയെ സ്ഥലത്തുനിന്നു തന്നെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. നോമ്പുതുറക്കുശേഷം മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങിയ വിശ്വാസികളാണ് ആക്രമണത്തിനിരയായത്.
വാന്‍ ഇടിച്ചുകയറ്റുന്ന സമയത്ത് അക്രമി മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.'ആഗ്രഹിച്ച കാര്യം പൂര്‍ത്തീകരിക്കണം. എനിക്ക് മുസ്‌ലിംകളെ കൊന്നൊടുക്കണം' എന്നായിരുന്നു ഇയാള്‍ വിളിച്ചുപറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജനങ്ങള്‍ ഇയാളെ ഓടിച്ചുപിടിച്ചപ്പോഴും ഇയാള്‍ ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."