തകര്‍ന്ന എ.ടി.എമ്മിന് പകരം കര്‍ണ്ണാടകയില്‍നിന്ന് പഴയ എ.ടി.എം
ആനക്കര: പ്രളയം കഴിഞ്ഞ്്് മാസങ്ങള്‍ കഴിഞ്ഞിട്ടും ആനക്കര കനറാ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം തുടങ്ങിയില്ല. വെള്ളം മുങ്ങിയ ആനക്കര അങ്ങാടിയിലുളള ഏക എ.ടി.എമ്മാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത്്. ബാങ്കില്‍ ചെന്ന് ചോദിച്ചാല്‍ തങ്ങളുടെ പരിധിയിലുള്ള കാര്യമല്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണന്ന് പതിവ്. ഇപ്പോള്‍ കനറാ ബാങ്കിന്റെ കര്‍ണാടകയിലെ ഓഫിസില്‍നിന്ന്്് പഴയ എ.ടി.എം കൊണ്ടുവന്ന്് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്്്്. വെള്ളത്തില്‍ മുങ്ങിയ എ.ടി.എമ്മിന് പകരമാണ് കര്‍ണാടകയില്‍നിന്ന്്് പഴയ എം.ടി.എം കൊണ്ടുവന്നിട്ടുള്ളത്. ഇത്്് ഇവിടെ സ്ഥാപിച്ചെങ്കിലും ഇപ്പോഴും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഒരു മാസമായി പഴയ എ.ടി.എം കൊണ്ടുവന്ന്്് ദിവസവും രണ്ട്്് പേര്‍ വീതം റിപ്പയര്‍ ചെയ്യാനെത്തുന്നതെല്ലാതെ മിഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
ബാങ്ക്്് പ്രവര്‍ത്തിക്കാത്ത ദിവസങ്ങളിലും രാത്രി സമയങ്ങളിലും പണമെടുക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി എടപ്പാളില്‍ പോകണം. പിന്നെ ഒരു എ.ടി.എം ഉള്ളത് കുമ്പിടിയിലാണ്. ഇതില്‍ പലപ്പോഴും പണമില്ലാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. അതിനാല്‍ എല്ലാം ബാങ്ക് ശാഖകളുടെയും എ.ടി.എമ്മുകളുള്ള എടപ്പാള്‍ തന്നെയാണ് നാട്ടുകാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. മാസങ്ങളായി റിപ്പയറിന്റെ പേരില്‍ എ.ടി.എമ്മിന്റെ ഷട്ടര്‍ ഉയര്‍ത്തിവയ്ക്കുന്നതല്ലാതെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
ഗ്രാമീണ മേഖലയായ ആനക്കരയിലെ ഏക എ.ടി.എമ്മാണ് ബാങ്കിന്റെ പിടിപ്പുകേട്്് കാരണം പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുന്നത്. പഴയ എ.ടിഎം കൊണ്ടുവന്ന്്് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുളള ശ്രമത്തിനെതിരേ വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇനിയും പ്രവര്‍ത്തനം തുടങ്ങാതെ നാട്ടുകാരെ കളിപ്പിക്കുകയാണ് എ.ടി.എമ്മിന് മുന്‍പില്‍ റീത്തുവച്ച്്് പ്രതിഷേധിക്കാനും ആനക്കര കനറാ ബാങ്കില്‍ അക്കൗണ്ടുള്ളവരുടെ പേരില്‍നിന്നും ഔപ്പ്്് ശേഖരണം നടത്തി. റിസര്‍വ് ബാങ്ക്്് ഗവര്‍ണര്‍, പ്രധാനമന്ത്രി എന്നിവര്‍ക്ക്്് പരാതി അയക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."