മണ്ണാര്‍ക്കാട് മേഖലയില്‍ വീണ്ടും കാട്ടാനകൂട്ടം ഇറങ്ങി: വ്യാപക നാശം
മണ്ണാര്‍ക്കാട്: മേഖലയില്‍ കാട്ടനകളുടെ വിളയാട്ടം തുടരുന്നു. വ്യാഴാഴ്ച്ച രാത്രിയോടെയാണ് കോട്ടോപ്പാടം പഞ്ചായത്തില്‍ മയിലാംപാടം പൊതുവപ്പാടത്ത് സജി, റെജി, മിനി എന്നിവരുടെ കാര്‍ഷിക വിളകളാണ് കാട്ടാനകൂട്ടം വ്യാപകമായി നശിപ്പിച്ചത്. 100 ഓളം വാഴകള്‍, 20 തെങ്ങിന്‍ത്തൈ, 30 റബര്‍ തൈകളുമാണ് ഇവര്‍ക്ക് നഷ്ടമായത്. സംഭവ ശേഷം ഫോറസ്റ്റ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ പ്രദേശങ്ങളില്‍ സ്ഥിരമായി ആനയിറങ്ങാറുണ്ടെന്നും കാലങ്ങളായി പരാതി നല്‍കിയിട്ടും ശ്വാശ്വത പരിഹാരം അധികാരികളു ടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. തൊട്ടടുത്ത പ്രദേശമായ കാരാപ്പാടം മേഖലയില്‍ കാട്ടാന ശല്യം ഒഴിവാക്കാന്‍ അധികൃകര്‍ സ്‌പെന്‍സിങ് സ്ഥാപിച്ചിരുന്നു. പിന്നീട് ആനശല്യമുണ്ടാവാത്ത സാഹചര്യത്തില്‍ അത്തരത്തിലൊരു പരിഹാരം ഈ മേഖലയിലും കാണണമെന്നുമാണ് നാട്ടുക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."