സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തട്ടിപ്പ്; രണ്ട് സ്ത്രീ ജീവനക്കാര്‍ അറസ്റ്റില്‍
ആലത്തൂര്‍: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും 50ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീ ജീവനക്കാരെ ആലത്തൂര്‍ പൊലിസ് അറസറ്റ് ചെയ്തു. കാവശ്ശേരി കൊങ്ങാളക്കോട് പുലാപ്പററവീട്ടില് ശിവകുമാറിന്റെ ഭായ്യ പ്രവിത (29). കാവശ്ശേരി കല്ലത്താണിസന്തോഷിന്റെ ഭായ്യ സൗമ്യ( 24)എന്നീ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായത്.
പൂരം ഫൈനാന്‍സിയേഴ്സില്‍ സ്വര്‍ണ പണയത്തിന്റെ പണമാണ് 2016മുതല്‍ 2018 ഓഗസ്റ്റ് വരെയുളള കാലത്ത് തട്ടിയെടുത്തത്. സ്വര്ണത്തിന്ന് പകരം മുക്ക് പണ്ടം ലോക്കറില്‍ വെച്ചാണ് ഇവര്‍ പണം തട്ടി ച്ചത്. കടം വാങ്ങിയ പണം തിരിച്ച് തരുമ്പോള്‍ സ്വര്‍ണാഭരണം തിരിച്ച് നല്‍കുകയും പകരം മുക്കുപണ്ടം ലോക്കറില്‍ നിക്ഷേപിക്കുകയും ചെയ്യും. തിരിച്ച് തരുന്ന പണം ഇവര്‍ തട്ടിയെടുക്കുകയുമാണ് പതിവ്. രേഖയില്‍ പണം അതെ വ്യക്തി കടമെടുത്താതായി തന്നെ ഇരിക്കും. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ എത്തിയ പുതിയ മാനേജര്‍ രാകേഷിന്റെ പരാതിയിലാണ് കേസെടുത്തത്. തുടര്‍ന്ന് ഒളിവിലായ പ്രതികളെ പൊലിസ് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."