സയനൈഡ് ശേഖരിച്ചത് രണ്ടുപേരില്‍നിന്ന്; രണ്ടാമന് ജീവിച്ചിരിപ്പില്ല
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് കൈമാറാന്‍ ജ്വല്ലറി ജീവനക്കാരനായ മാത്യു രണ്ടുപേരില്‍നിന്ന് സയനൈഡ് വാങ്ങിയെന്ന് അന്വേഷണസംഘം. ഇതില്‍ ഒരാള്‍ പ്രജികുമാറാണ്. രണ്ടാമത്തെയാള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ ആ വ്യക്തിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാവാനിടയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ആദ്യ ഭാര്യ സിലിയുടെ മരണത്തിലെ സംശയങ്ങളാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം.
ജോളിയെ പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തതിനുപിന്നാലെ അന്വേഷണസംഘം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു. ഇരുവരും നല്കിയ മൊഴികളിലെ സംശയങ്ങളാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ജോളിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുന്നതിന്റെ ആവശ്യകതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. താമരശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത സിലിയുടെ കേസിലാകും ചോദ്യം ചെയ്യല്‍.
സിലിയെ കൊലപ്പെടുത്താന്‍ ജോളി മൂന്നുവട്ടം ശ്രമിച്ചതായും ഇത് ഷാജുവിന് അറിയാമെന്നുമാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന.
എന്നാല്‍ സിലിയുടെയും മകളുടെയും മരണത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഷാജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."