ജലീലിന്റെ സഊദി സന്ദര്‍ശനം: കേരളത്തിന്റേത് വില കുറഞ്ഞ പ്രചാരണമെന്ന് കുമ്മനം
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് സഊദിയിലേക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം നല്‍കിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ദൗത്യനിര്‍വഹണത്തിന് വിദേശത്ത് പോകാന്‍ നല്‍കുന്നതാണ് നയതന്ത്ര പാസ്‌പോര്‍ട്ട്. അത് ചോദിച്ചു വാങ്ങാന്‍ കഴിയുന്നതല്ല. എന്നാല്‍, കെ.ടി ജലീലിനെ കേന്ദ്രസര്‍ക്കാര്‍ ഒരു ദൗത്യനിര്‍വഹണവും ഏല്‍പ്പിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
സഊദിയില്‍ കേന്ദ്രസര്‍ക്കാര്‍ മികച്ച രീതിയിലാണ് ഇടപ്പെടുന്നത്. അത് പാര്‍ലമെന്റില്‍ പോലും പ്രശംസിക്കപ്പെട്ടു. സഊദിയില്‍ ചെന്ന് ഒരു സംസ്ഥാനത്തെ മന്ത്രിക്ക് ഒരു നയതന്ത്രവിഷയത്തിലും ഇടപ്പെടാനോ പരിഹരിക്കാനോ കഴിയില്ല. ഇന്ത്യയിലെ ഏകദേശം 14 സംസ്ഥാനങ്ങളിലെ പൗരന്മാരും ഈ പ്രശ്‌നത്തില്‍പ്പെട്ടിട്ടുണ്ട്. അവിടെങ്ങളിലെ മന്ത്രിമാര്‍ക്കും ഡിപ്ലോമാറ്റിക് വിസ നല്‍കി അങ്ങോട്ടയയ്ക്കാന്‍ കഴിയുമോ എന്നും കുമ്മനം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."