HOME
DETAILS
MAL
പുതുവൈപ്പ് സമരത്തില്‍ പൊലിസ് നടപടിയെ ന്യായീകരിച്ച് ഡി.ജി.പി
backup
June 20 2017 | 08:06 AM
കൊച്ചി: പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ പൊലിസ് നടത്തിയ നരനായാട്ടിനെ ന്യായീകരിച്ച് ഡി.ജി.പി സെന്‍കുമാര്‍. മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് പോകേണ്ട വഴിയിലാണ് സമരക്കാര്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയതെന്നും ഡി.ജി.പി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡി.സി.പി യതീഷ് ചന്ദ്ര പുതുവൈപ്പിനിൽ പോയിട്ടില്ല. അദ്ദേഹം ഹൈക്കോടതി ജംഗ്ഷനിലായിരുന്നു. അവിടുത്തെ ദൃശ്യങ്ങൾ പുതുവൈപ്പിനിലേതെന്ന രീതിയിൽ മാധ്യമങ്ങൾ കാണിക്കുകയാണ് ചെയ്യുന്നത്. പൊലിസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."