സംസ്ഥാനത്ത് ജനന നിരക്ക് കുറയുന്നു: ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്ക്
കൊണ്ടോട്ടി: കേരളത്തില്‍ ജനന നിരക്ക് ഗണ്യമായി കുറയുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ്. 2012 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ജനന, മരണ നിരക്കുകളുടെ പരിശോധനയിലാണ് ജനന നിരക്ക് ക്രമാതീതമായി കുറയുന്നതായി കണ്ടെത്തിയത്.
ഈ വര്‍ഷം കഴിഞ്ഞ ദിവസം വരെ 3,50,874 ജനനങ്ങളും 1,86,468 മരണങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനിച്ചവരില്‍ 1,78,912 പേരും ആണ്‍കുട്ടികളാണ്. മരിച്ചവരില്‍ 82,914 പേര്‍ സ്ത്രീകളുമാണ്.
2012, 2013, 2014 വര്‍ഷങ്ങളില്‍ മാത്രമാണ് ജനന നിരക്ക് അഞ്ചു ലക്ഷത്തിനു മുകളില്‍ കടന്നത്. 2012ല്‍ 5,33,280 ജനനങ്ങള്‍ നടന്നു. എന്നാല്‍ 2013ല്‍ ഇത് 5,17,275 ആയി കുറഞ്ഞു. 2014ല്‍ ജനന നിരക്ക് 5,18,720 ആയെങ്കിലും തുടര്‍ന്നുളള വര്‍ഷങ്ങളിലൊന്നും അഞ്ചു ലക്ഷത്തിനു മുകളില്‍ കടന്നിട്ടില്ല. 2015ല്‍ 4,86,710 ജനനങ്ങളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ ജനന നിരക്ക് 4,67,109 ആയി വീണ്ടും കുറഞ്ഞു. 2017ല്‍ 4,82,694 നേരിയ വര്‍ധനവുണ്ടായെങ്കിലും 2018-ല്‍ 4,82,375 കുറഞ്ഞു.
ജനിക്കുന്നതില്‍ കൂടുതല്‍ ആണ്‍കുട്ടികളാണ്. ഓരോ വര്‍ഷവും സ്ത്രീകളേക്കാള്‍ എട്ടായിരം മുതല്‍ പതിനായിരം വരെ പുരുഷന്മാരാണ് ജനിക്കുന്നത്.
എന്നാല്‍ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ്. 2012ല്‍ ജനിച്ചവരില്‍ 2,72,228 പേരും പുരുഷന്മാരാണ്. ഇതേ വര്‍ഷത്തില്‍ ആകെയുണ്ടായ മരണങ്ങളില്‍ 2,32,618 പേരില്‍ 99,840 പേര്‍ മാത്രമാണ് സ്ത്രീകളുള്ളത്. 2013ല്‍ ജനിച്ചത് 2,64,504 ആണ്‍കുട്ടികളാണ്. 2014ല്‍ 2,64,648 ആണ്‍കുട്ടികളാണ് ജനിച്ചത്. ഇതേ വര്‍ഷം 2 ,40,635 പേര്‍ മരിച്ചവരില്‍ 1,04,530 പേര്‍ മാത്രമാണ് സ്ത്രീകളുളളത്.
2015ല്‍ 2,48,639 ആണ്‍കുട്ടികളാണ് ജനിച്ചത്. ഇതേ വര്‍ഷം സംസ്ഥാനത്ത് മരണനിരക്ക് 2,36,583 ആയിരുന്നു. ഇതില്‍ സ്ത്രീകളുടെ എണ്ണം 1,04,988 ആണ്. 2016ല്‍ 2,38,361 ആണ്‍കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മരണ നിരക്ക് 2,44,549 ആയിരുന്നു. ഇവരില്‍ സത്രീകള്‍ 1,09,616 ആണ്.
2017ല്‍ 2,45,671 ആണ്‍കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മരണ നിരക്ക് 2,51,637 ആണ്. ഇവരില്‍ 1,12,447 പേര്‍ സ്ത്രീകളാണ്. കഴിഞ്ഞ വര്‍ഷം ജനിച്ച ആണ്‍കുട്ടികളുടെ എണ്ണം 2,45,688 ആണ്. മരണം 2,54,620 ആയിരുന്നു. ഇവരില്‍ സ്ത്രീകള്‍ 1,13,730 ആണ്. സര്‍ക്കാര്‍ ജനന മരണനിരക്ക് രജിസ്‌ട്രേഷന്‍ കര്‍ക്കശമാക്കിയതോടെ ഓരോ ജനന മരണങ്ങളും കൃത്യമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."