ഉംറക്കെത്തിയ മൂന്നു പേരില്‍നിന്ന് ഒന്നേ മുക്കാല്‍ കിലോ മയക്കുമരുന്നു പിടികൂടി
റിയാദ്: ഉംറ വിസയില്‍ രാജ്യത്തേക്കെത്തിയ മൂന്നു പേരില്‍നിന്നായി ഒന്നേമുക്കാല്‍ കിലോയോളം വരുന്ന മയക്കുമരുന്ന് ഗുളികകള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി.
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീര്‍ഥാടക വിസയിലെത്തിയവരില്നിന്നാണ് കൊക്കൈയിന്, ഹെറോയിന്‍ തുടങ്ങി 1.72 കിലോ മയക്കു മരുന്ന് പിടികൂടിയത്.
എക്സ്സ്റേ പരിശോധയിലാണ് 60 ഗുളികകള്‍ കണ്ടെത്തിയത്. ഒരാളില്‍നിന്നു 679 ഗ്രാമിലായി 60 കൊക്കെയിന്‍ ഗുളികകളും മറ്റൊരാളില്‍നിന്നു 779 ഗ്രാം അടങ്ങിയ 100 ഗുളികകളും മൂന്നാമനില്നിന്നു 262 ഗ്രാം കൊക്കൈയിനുമാണ് പിടി കൂടിയതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ബന്ദര്‍ അല്‍ റഹീലി പറഞ്ഞു. പിടികൂടിയ ഇവരെ തുടരന്വേഷണങ്ങള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.ഇവര്‍ ഏതു രാജ്യക്കാരാണെന്നു അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."