HOME
DETAILS
MAL
വായ്പ എഴുതിത്തള്ളും, ഗോശാലകള്‍ സ്ഥാപിക്കും; കര്‍ഷകരെ മുന്നില്‍ക്കണ്ട് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക
backup
November 10 2018 | 08:11 AM
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. കര്‍ഷകരുടെ വായ്പ് എഴുതിത്തള്ളും, ഗോശാലകള്‍ സ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളോടെയാണ് പ്രകടനപത്രിക.
മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്. കര്‍ഷകരുടെ വൈദ്യുതി ബില്‍ 50 ശതമാനം വെട്ടിക്കുറയ്ക്കുമെന്നും പ്രധാന വാഗ്ദാനമാണ്.
ഓരോ കുടുംബത്തിലെയും തൊഴില്‍രഹിതനായ അംഗത്തിന് 10,000 രൂപ നല്‍കും. മകളുടെ കല്യാണത്തിന് 51,000 രൂപയും നല്‍കും.
നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് വോട്ടെണ്ണും.
മധ്യപ്രദേശില്‍ ഭരിക്കുന്ന ബി.ജെ.പിയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും ശക്തമായ പോരാട്ടമാണ് ഇപ്രാവശ്യം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."