വിദ്യാര്‍ഥികളെ മൂല്യാധിഷ്ഠിത സമൂഹമാക്കി വളര്‍ത്താനുള്ള ശ്രമം നടത്തണം: ശൈഖുല്‍ ജാമിഅ
റിയാദ്: വിദ്യഭ്യസരംഗത്ത് സമൂഹം കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ അഭിമാനാര്‍ഹമാണന്നും എന്നാല്‍ വളരുന്ന അധാര്‍മികത ആശങ്കയുളവാക്കുന്നതാണെന്നും വിദ്യാര്‍ഥികളെ സംഘശക്തിയുടെ ഭാഗമാക്കി വിദ്യാഭ്യാസ കാലം മുതല്‍ മൂല്യാധിഷ്ടിത സമൂഹമാക്കി വളര്‍ത്താനുളള ശ്രമമാണ് സുന്നി ബാലവേദി നടത്തേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ: ആലിക്കുട്ടി മുസ്‌ല്യാര്‍ ഉണര്‍ത്തി.
എസ് കെ ഐ സി ഫാമിലി ഇഫ്ത്താര്‍ സംഗമത്തിന്റെ ഭാഗമായിനടന്ന തസ്‌കിയത്ത് ക്യാമ്പില്‍ ഉല്‍ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. റിയാദ് സമസ്ത കേരള സുന്നി ബാലവേദി ഭാരവാഹി പ്രഖ്യാപനവും അദ്ദേഹം നടത്തി.
ഭാരവാഹികള്‍: അംജദ് പറമ്പില്‍ (ചെയര്‍മാന്‍), അബ്ദുല്‍ മുനീര്‍ (പ്രസിഡണ്ട്), ശഹല്‍ തഫ്ഹീം, മുഹന്‍ദ് ഫായിസ് (വൈസ് പ്രസിഡണ്ട്), ആദം റസീന്‍ ആലുവ (ജനറല്‍ സെക്രട്ടറി), റന്‍ഷീദ് ഹമീദ് (ഓര്‍ഗനൈസിങ്ങ് സെക്രട്ടറി), മുനിര്‍ അഹമ്മദ് ,സുഫ്യാന്‍ സുബൈര്‍, മുഹമ്മദ് ശാനിബ് (ജോയിന്‍ സെക്രട്ടറി), മുഹമ്മദ് ജാസിര്‍ ആലുവ (ട്രഷറര്‍)
'സംസ്‌ക്കരണത്തിന്റെ വഴികള്‍' എന്ന വിഷയത്തില്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ക്ലാസെടുത്തു. ആത്മീയ സദസിന് അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പി , അബൂബക്കര്‍ ഫൈസി ചുങ്കത്തറ, സജീര്‍ ഫൈസി, അബ്ബാസ് ഫൈസി ബഷീര്‍ ഫൈസി ചുങ്കത്തറ എന്നിവരും ഇഫ്ത്വാര്‍ സംഗമത്തിന് അബ്ദുറഹ്മാന്‍ ഫറോഖ്, മുഹമ്മദലിഹാജി തിരുവേഗപ്പുറ, എം ടി പി അസ്അദി ,മശ്ഹൂദ് കൊയ്യോട്, ഗഫൂര്‍ ചുങ്കത്തറ ശമീര്‍ പുത്തൂര്‍, ഇഖ്ബാല്‍ കാവനൂര്‍, ജുനൈദ് മാവൂര്‍ , കുഞ്ഞു മുഹമ്മദ് ഹാജി ചുങ്കത്തറ,ബഷീര്‍ ചേലമ്പ്ര എന്നിവരും നേതൃത്വം നല്‍കി. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹനീഫ്, മൊയ്തീന്‍ കോയ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മൊയ്തീന്‍ കുട്ടി തെന്നല ,ഹബീബുളള പട്ടാമ്പി , റസാഖ് വളകൈ തുടങ്ങിയവര്‍ നേതൃവം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."