HOME
DETAILS
MAL
ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള പ്രചാരണം വേണ്ട
backup
October 12 2019 | 18:10 PM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാല്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി.
പല പ്രചാരണ ജാഥകളും ഗതാഗത തടസം സൃഷ്ടിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കാതടപ്പിക്കുന്ന രീതിയിലാണ് പ്രചാരണം നടത്തുന്നതെന്നുമുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഇക്കാര്യം കൃത്യമായി പരിശോധിക്കാനും നിയമവിധേയമല്ലാതെ പ്രചാരണം പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ നടത്തിയാല്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാനുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."