ബഹ്‌റൈന്‍ വിപണിയില്‍ പ്ലാസ്റ്റിക് അരി: പ്രചാരണം ശരിയല്ലെന്ന് അധികൃതര്‍
മനാമ: ബഹ്‌റൈനിലെ വിപണികളില്‍ പ്ലാസ്റ്റിക് അരിയുണ്ടെന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങളെല്ലാം വ്യാജമാണെന്നും കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് ഇവിടെ വിവിധ കമ്പനികളുടെ അരികള്‍ ഇറക്കുമതി ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി നടക്കുന്ന ഇതു സംബന്ധിച്ച പ്രചരണം ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് ബഹ്‌റൈന്‍ വാണിജ്യ, വ്യാപാര ടൂറിസം മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം മേധാവി സിനാന്‍ അലി അല്‍ ജാബിരിയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്.
ബഹ്‌റൈനിലെ ഒരു കൂട്ടം തൊഴിലാളികള്‍ക്ക് ഇത്തരത്തിലുള്ള ഭക്ഷണം ലഭിച്ചതായി സോഷ്യല്‍ മീഡിയ വഴി വ്യാപകമായ പ്രചരണം നടന്നിരുന്നു. വീഡിയോ സഹിതമായിരുന്നു പ്രചരണങ്ങളിലേറെയും.
ഇതേ തുടര്‍ന്ന് ഒരു പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും
അവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് ബഹ്‌റൈനില്‍ അരികള്‍ ഇറക്കുമതി ചെയ്യുന്നതും കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയത്.
ഉല്‍പന്നങ്ങളിലെ മായവും കൃത്രിമത്വവും സംബന്ധിച്ച വിവരങ്ങള്‍ അതാതുസമയം ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മില്‍ പങ്കുവെക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാഹചര്യത്തില്‍ സംശയാസ്പദമായ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്താന്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും കമ്പനിയുടെ ഉല്‍പന്നത്തില്‍ അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ പൊതു ജനങ്ങള്‍ക്ക് അതു റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും ഇത്തരം പരാതികളറിയിക്കാനായി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടേററ്റിന്റെ (0097317007003) നമ്പറും ആരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈന്‍ നമ്പറും (0097339427743) റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന വ്യാപകമായ പ്രചരണങ്ങളെല്ലാം ശരിയായിരിക്കണമെന്നില്ല. കാണുന്നതെല്ലാം പോസ്റ്റുചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. പോസ്റ്റുകള്‍ ആദ്യം ഷെയര്‍ ചെയ്യാനുള്ള മത്സരമാണ് നടക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ അഭ്യൂഹങ്ങള്‍ക്ക് പിറകെ പോകാതെ ഔദ്യോഗിക സ്ഥിരീകരണത്തിന് ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."