കക്കോവ് മഹല്ല് തെരഞ്ഞെടുപ്പ്: സമസ്ത പാനലിന് ഉജ്ജ്വല വിജയം
എടവണ്ണപ്പാറ: മൂന്നു വര്‍ഷമായി അടഞ്ഞു കിടക്കുന്ന കക്കോവ് മഹല്ല് മസ്ജിദുല്‍ ഹിദായയുടെ ഭരണ ഭരണ സമിതിക്കായി നടത്തിയ വോട്ടെടുപ്പില്‍ സമസ്ത പാനലിന് ഉജ്ജ്വല വിജയം. ആകെ പോള്‍ ചെയ്ത 598 വോട്ടില്‍ 481 വോട്ടുകളും നേടിയാണ് സമസ്ത പാനല്‍ വിജയിച്ചത്. 371 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സമസ്ത പാനല്‍ ഉജ്ജ്വല വിജയം നേടിയത്. കെ.കെ.മൂസ മൗലവി, പി.വി ഇബ്റാഹീം മാസ്റ്റര്‍ ,കെ.വി അബ്ദുറഹിമാന് മാസ്റ്റര്‍,ചെമ്മലില്‍ ബാപ്പു ഹാജി ,പുളിയറക്കല്‍ പി.പി അബ്ദുറഹിമാന് ഹാജി,അസീസ് ബാഖവി,അബ്ദുള്ള ഹാജി മുരിങ്ങാട്ട്,എ.കെ മുഹമ്മദ് മാസ്റ്റര്‍,കാരേങ്ങല്‍ അബ്ദുറഹിമാന് ഹാജി,കെ.കെ സൈതലവി മാസ്റ്റര്‍,വി.അഹമ്മദ് മാസ്റ്റര്‍,എം.മുഹമ്മദ്,ശുക്കൂര്‍ റഹ്മാനി,പി.സി ഗഫൂര്‍ ചക്കമ്പലം,മണ്ണാറക്കല്‍ സലീം എന്നിവരായിരുന്നു സമസ്ത പാനലില്‍ ഉണ്ടായിരുന്നവര്‍.
പതിറ്റാണ്ടുകളിലായി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹിദായത്തുല്‍ മുസ്ലിമീന് സംഘത്തിനു കീഴിലുള്ള മസ്ജിദുല്‍ ഹിദായയുടെയും ദാറുല്‍ ഹിഖം മദ്രസയുടെയും,അനുബന്ധ വഖഫ് സ്വത്തുക്കളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം ഏതാനും വര്‍ഷങ്ങളായി മഹല്ലില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഇതിനിടയില്‍ ദാറുല്‍ ഹിഖം മദ്റസ സൊസൈറ്റി ആക്റ്റ് പ്രകാരം കാരന്തൂര്‍ മര്‍കസിന്റെ പേരില്‍ വ്യാജ രജിസ്റ്റര്‍ നടത്തുകയും ചെയ്തിരിന്നു.അതെ സമയം വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനു വേണ്ടി നിയമ നടപടികളിലൂടെ മുന്നോട്ട് പോയി.അതിനിടയില്‍ 2015 ല്‍ കാന്തപുരം വിഭാഗം ജുമുഅ ഖുതുബ നടത്താനായി മിമ്പറില്‍ കയറിയ ഖതീബിനെ തടയുകയും മിമ്പറില്‍ കയറി പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു.കാന്തപുരം വിഭാഗം പ്രശ്നങ്ങള്‍ ഉണ്ടാക്കല്‍ തുടര്‍ന്നതോടെ മഹല്ല് ജുമുഅത്ത് പള്ളി അടച്ചു പൂട്ടുകയായിരുന്നു.ഇതിനെതിരെ മഹല്ല് കമ്മറ്റി വഖഫ് ബോര്‍ഡിലും.വഖഫ് ട്രൈബ്യൂണല്‍ കോടതിയിലും ,ഹൈക്കോടതിയില്‍ അടക്കം കേസ് ഫയല്‍ ചെയ്യുകയും എല്ലാ കോടതികളും സമസ്തക്ക് അനുകൂലമായി വിധിപറയുകയും ചെയ്തിരുന്നു.വഖഫ് ബോര്‍ഡില്‍ നല്കിയ പരാതിയിലാണ് ഹിദായത്തുല്‍ മുസ്ലിമീന് സംഘത്തിന്റെ ഭരണഘടന അനുസരിച്ച് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞ ആഗസ്റ്റ് മാസം ഉത്തരവ് ഇറക്കിയത്.അതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."