HOME
DETAILS
MAL
പാകിന്റെ ചാംപ്യന്‍സ് ട്രോഫി വിജയമാഘോഷിച്ച 15 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മധ്യപ്രദേശ് പൊലിസ്
backup
June 20 2017 | 12:06 PM
ബുര്‍ഹാന്‍പൂര്‍: ചാംപ്യന്‍സ് ട്രോഫി നേടിയ പാകിസ്താന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ 15 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.
മധ്യപ്രദേശിലെ മൊഹാദ് ഗ്രാമത്തിലാണ് സംഭവം. പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.
സെക്ഷന്‍ 120 ബി, 124 എ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു ഗ്രാമവാസിയുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായവരെല്ലാം മുസ്ലിം യുവാക്കളാണ്.
പാകിസ്താന്‍ വിജയത്തില്‍ ആഹ്ലാദിക്കുകയും വെടിപൊട്ടിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."