സ്കൂളുകളില്‍ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിക്കും: കെ. ജഗദമ്മ
കൊല്ലം: എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ. സ്കൂളുകളെ മാലിന്യവിമുക്തമാക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കല്‍ പദ്ധതി പനയം ഗ്രാമപഞ്ചായത്തിലെ പണയില്‍ ഗവ. ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഒരു സ്കൂളില്‍ മൂന്ന് യൂനിറ്റ് എന്ന രീതിയില്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും എയ്റോബിക് കമ്പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനായി 60 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ശ്രീകല, ജില്ലാ പഞ്ചായത്തംഗം ഡോ. കെ രാജശേഖരന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, പനയം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി എല്‍, ശ്രീകല എം.ആര് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."