വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം വിശ്വാസവൈകല്യങ്ങള്‍ : ഹമീദ് ഫൈസി അമ്പലക്കടവ്
കോഴിക്കോട് : തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അധികരിച്ച് വരുന്നതിനും വിധ്വംസക പ്രവൃത്തികളിലേക്ക് പുതുതലമുറ ആകൃഷ്ടരാവുന്നതിനും പിന്നില്‍ വിശ്വാസവൈകല്യങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവിച്ചു. കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ എസ്.കെ.എസ്.എസ്.എഫ് സ്പീക്കേഴ്‌സ് ഫോറം സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രഭാഷണ ശില്‍പശാല ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശരിയായ മതവിശ്വാസം ഉള്‍കൊണ്ടവര്‍ സ്‌നേഹ സൗഹൃദങ്ങളുടെ പ്രചാരകരായിരുന്നു. സന്ദര്‍ഭങ്ങളില്‍ നിന്നും പ്രമാണങ്ങളെ അടര്‍ത്തി വായിച്ചവരാണ് ഛിദ്രത വളര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ളത്. അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാനത്തെ 170 കേന്ദങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയറിനോടനുബന്ധിച്ചാണ് ശില്‍പശാല ഒരുക്കിയത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ റഹീം മാസ്റ്റര്‍ ചുഴലി അധ്യക്ഷനായി.
ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഷീദ് ഫൈസി വെള്ളായിക്കോട്, അഹമദ് വാഫി കക്കാട്, അബ്ദുല്‍ ഖാദര്‍ ഫൈസി, മുഹമ്മദ് റഹ്മാനി തരുവണ, മോയിന്‍ ഹുദവി മലയമ്മ, സലാം ഫൈസി എടപ്പാള്‍, ഹസന്‍ഫൈസി കരുവാരകുണ്ട്, ബശീര്‍ ഫൈസി മലപ്പുറം, ജഅ്ഫര്‍ യമാനി ലക്ഷദ്വീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."