ബംഗ്ലാദേശിനെതിരേയുള്ള ടീം പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ ടീമില്‍
കൊല്‍ക്കത്ത: ബംഗ്ലാദേശിനെ നേരിടുന്നതിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന് എന്നിവര്‍ ടീമിലിടം നേടി. 23 അംഗ ടീമിനെയാണ് പരിശീലകന് സ്റ്റിമാച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. ജിങ്കന് പരുക്കേറ്റതിനാല്‍ അനസ് ആദ്യ ഇലവനില്‍ സ്ഥനം പിടിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍. കൊല്‍ക്കത്തയില്‍ വച്ചാണ് മത്സരം നടക്കുക.
കഴിഞ്ഞ മത്സരത്തില്‍ ഖത്തറിനെ സമനിലയില്‍ പിടിച്ച ഇന്ത്യ ബംഗ്ലാദേശിനെതിരേ ഗ്രൂപ്പിലെ ആദ്യ വിജയം സ്വന്തമാക്കും എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ഖത്തറിനെതിരേ ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒരു പക്ഷെ ബംഗ്ലകള്‍ ജീവന്മരണ പോരാട്ടം നടത്തിയേക്കാം. മികച്ച ഫോമിലുള്ള ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്.
ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണക്കാനായി ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തും. കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകളും ഓഫ്ലൈന് ടിക്കറ്റുകളും പൂര്‍ണമായും വിറ്റു തീര്‍ന്നിട്ടുണ്ട്.
50,000ന് മുകളില്‍ കാണികള്‍ മത്സരം കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ കൊല്‍ക്കത്തയിലെ സ്റ്റേഡിയം നിറയ്ക്കണമെന്ന് ഇന്ത്യന്‍ പരിശീലകന് സ്റ്റിമാച്ച് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം ഫുട്ബോള്‍ പ്രേമികള്‍ സ്വീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."