ഹാരിസണ്‍ന്റെ മരണം: ഇടിച്ചിട്ട വാഹന ഡ്രൈവര്‍ പിടിയില്‍
പെരുമ്പാവൂര്‍: താലൂക്ക് ആശുപത്രിക്ക് സമീപം എസ്.ന്‍.ഡി.പി സൂപ്പര്‍മാര്‍ക്കറ്റിനുമുന്നില്‍ ഹാരിസണെ(58) ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ വാഹനവും ഡ്രൈവറെയും പെരുമ്പാവൂര്‍ പൊലിസ് കണ്ടെത്തി. വര്‍ക്ക്‌ഷോപ്പില്‍ നിന്നും മരക്കാര്‍ റോഡിലുള്ള വിട്ടിലേക്ക് മടങ്ങുകയായിരുന്ന തുരുത്തേല്‍ ഹാരിസണെ കഴിഞ്ഞദിവസം അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു.
അപകടത്തെതുര്‍ന്ന് അരമണിക്കൂറോളം റോഡില്‍ കിടന്ന ഹാരിസണ്‍ അശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചു. തുടര്‍ന്ന് സമീപത്തെ കടകളിലെ സി.സി ടി.വി ദ്യശ്യങ്ങളില്‍നിന്നും ഹരാസണെ ഇടിച്ചുവീഴ്ത്തിയ കെ.എല്‍.40 ബി 9656 നമ്പര്‍ ആപ്പേ ട്രക്ക് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതില്‍നിന്നും വണ്ടിയുടെ ഉടമസ്ഥനായ കടുവാള്‍സ്വദേശി തണ്ടളം വളപ്പില്‍ വീട്ടില്‍ മുഹമ്മദിനെ(42) പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയ്യാള്‍ തന്നെയാണ് അപകടസമയത്ത് വാഹനം ഒടിച്ചതെന്ന് സമ്മതിച്ചു. പ്രദേശത്ത് വെളിച്ചം കുറവായിരുന്നുവെന്നും എതിര്‍ദിശയില്‍ വന്ന വാഹനത്തിന്റെ വെളിച്ചംമൂലം റോഡിലൂടെ നടന്നുപോയ ആളെ കാണ്‍ കഴിഞ്ഞില്ല എന്നുമാണ് പ്രതി മുഹമ്മദ് പൊലിസിനോട് പറഞ്ഞത്. ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ പി.എ ഫൈസല്‍, എ.എസ്.ഐ പോള്‍, സി.പി.ഒ മാരായ രാജേന്ദ്രന്‍, എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹാരിസണ്‍ന്റെ മരണം: ഇടിച്ചിട്ട വാഹന ഡ്രൈവര്‍ പിടിയില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."