ഗള്‍ഫ് രാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണത്തിന്
റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ കൂപ്പു കുത്തിയ എണ്ണവിപണി കരകയറുന്നതിനിടെ വീണ്ടും താഴേക്ക്. നിലവിലെ സാഹചര്യത്തില്‍ വീണ്ടും വിലയിടിയുന്നത് വിപണിയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കണ്ടു ഗള്‍ഫ് രാജ്യങ്ങള്‍ വില ഉയര്‍ത്താനുള്ള ശ്രമങ്ങളുമായി രംഗത്തെത്തി. 2014 നു ശേഷമുള്ള മികച്ച നിലയില്‍ വിപണനം നടന്നിരുന്ന എണ്ണവിപണിയില്‍ രണ്ടാഴ്ചക്കിടെ ഇരുപത് ശതമാനം ഇടിവാണ് വിലയില്‍ നേരിട്ടത്. എണ്ണ ഉല്‍പാദന നിയന്ത്രണം തുടരുന്നതിനിടെ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനു പുറത്തുള്ള അമേരിക്കയും റഷ്യയും സ്വന്തം ഇഷ്ടപ്രകാരം ഉല്‍പാദനം കൂട്ടിയതാണ് നിലവിലെ സ്ഥിതി വിശേഷത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.
എണ്ണവിപണി പരിതാപകരമായ നിലയിലേക്ക് കൂപ്പു കുത്തിയതിനെ തുടര്‍ന്നാണ് ഒപെക്കിന്റെ നേതൃത്വത്തില്‍ വിപണി നിലനിര്‍ത്താനുള്ള ശ്രമം നേരത്തെ ആരംഭിച്ചത്. ഉല്‍പാദനം പരമാവധി കുറച്ച് വിപണിക്ക് ആവശ്യമായ എണ്ണക്ക് ഡിമാന്റ് കൂട്ടി വില ഉയര്‍ത്തുകയെന്ന ഒപെക്കിന്റെ തീരുമാനം പിന്നീട് വിജയം കാണുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലനമായാണ് ബാരലിന് മുപ്പത് ഡോളറില്‍ നിന്നും എഴുപത്തിലേക്ക് വില എത്തിയത്. ഇതാണ് വീണ്ടും താഴേക്ക് പോകുന്നത്. ഇതോടെ ഉല്‍പാദന നിയന്ത്രണം തുടരാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച ചേരുന്ന ഗള്‍ഫ് രാഷ്ട്രങ്ങളുടെ യോഗത്തില്‍ സഊദിയടക്കം ഉല്‍പാദന നിയന്ത്രണത്തിനായി ശക്തമായി രംഗത്തെത്തുമെന്നാണ് സൂചന.
നിലവിലെ സാഹചര്യത്തില്‍ വില സ്ഥിരതക്ക് വിതരണ നിയന്ത്രണം അത്യാവശ്യമാണെന്ന നിലപാടിലാണ് ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സഊദി അറേബ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."