അക്രമം ആസൂത്രിതമെന്ന് സമരസമിതി
കൊച്ചി: നിര്‍ദിഷ്ട ഐ.ഒ.സി പ്ലാന്റിനുമുന്നില്‍ സമരം ചെയ്തുകൊണ്ടിരുന്ന തങ്ങളെ ഒരു കാരണവുമില്ലാതെയാണ് പൊലിസ് ഇക്കഴിഞ്ഞ ബുധനാഴ്ച തല്ലിച്ചതച്ചത്.കുട്ടികളും സ്ത്രീകളുമായിരുന്നു ഇതിലേറിയ പങ്കും.
ഇതില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ പിറ്റേന്ന് വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തുകയും ഞാറയ്ക്കല്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. തുടര്‍ന്നാണ് വെള്ളിയാഴ്ച അതായത് പ്രധാനമന്ത്രി വരുന്നതിന് തലേന്ന് ഹൈക്കോടതി പരിസരത്തേക്ക് സമരവുമായി എത്തുന്നത്. പ്രധാനമന്ത്രിയുടെ റൂട്ട് ഹൈക്കോടതി ജങ്ഷനിലൂടെ അല്ലായിരുന്നു. എം.ജി റോഡും ഹൈക്കോടതി ജങ്ഷനും തമ്മില്‍ കിലോമീറ്ററിന്റെ അന്തരമുണ്ട്. പൊലിസ് ഉണ്ടാക്കിയിരിക്കുന്നത് വളരെ ആസൂത്രിതമായ കെട്ടുകഥയാണ്.ഞങ്ങള്‍ തീവ്രവാദികളാണെങ്കില്‍ അറസ്റ്റുചെയ്ത് നീക്കാമായിരുന്നില്ലെ.
ഞങ്ങളുടെയെല്ലാം പേരുവിവരം അവരുടെ പക്കലില്ലെ. അവര്‍തന്നെ പറയട്ടെ ആരൊക്കെയാണ് ഞങ്ങളില്‍ തീവ്രവാദികളെന്ന്.ഡി.ജി.പി പറയുന്നു ഡി.സി.പി യതീഷ് ചന്ദ്ര തങ്ങളെ പുതുവൈപ്പില്‍ ആക്രമിച്ചിട്ടില്ലെന്ന്.
പുതുവൈപ്പ് ഡി.സി.പിയുടെ പരിധിയിയിലല്ല.അതുകൊണ്ടാണ് ഡി.സി.പി അവിടെ എത്താതിരുന്നതും ഞങ്ങള്‍ സമരം ഹൈക്കോടതി ജംങ്ഷനിലേക്ക് വ്യാപിപ്പിച്ചപ്പോള്‍ യതീഷ് ചന്ദ്ര അതിക്രൂരമായാണ് ആക്രമിച്ചതെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.സമരം തല്ലി ഒതുക്കാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെടുത്തി കഥമെനയുകയാണെന്നും അവര്‍ ആരോപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."