ആറ് കൊലപാതകവും താനാണ് ചെയ്തതെന്ന് ജോളി സമ്മതിച്ചു ; എസ്.പി കെ.ജി സൈമണ്‍
കോഴിക്കോട്: ആറു കൊലപാതകങ്ങള്‍ ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. കൂടത്തായി കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്ന്. പറ്റിപ്പോയി എന്നായിരുന്നു ജോളിയുടെ പ്രതികരണം. അതേ സമയം അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കെതിരേയുള്ള തക്കതായ തെളിവുകള്‍ പൊലിസിന്റെ പക്കലുണ്ടെന്നും സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. എന്നാല്‍ ഷാജു നിരപരാധിയാണോ അപരാധിയാണോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും .പൊലിസ് അറിയാത്ത കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്നുണ്ടെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.
കേസിന്റെ നിര്‍ണായക മൊഴി പുറത്തുവന്നു. അമ്മ അന്നമ്മയുടേത് കൊലപാതകമാണെന്ന് ആദ്യ ഭര്‍ത്താവ് റോയിക്ക് അറിയാമായിരുന്നെന്നും രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിനിയെ മൂന്നുതവണ കൊല്ലാന്‍ ശ്രമിച്ചെന്നും ജോളി മൊഴി നല്‍കിയിരുന്നു.
മൂന്നാം തവണ രണ്ട് ഘട്ടങ്ങളായി സയനൈഡ് നല്‍കിയാണ് കൊന്നതെന്നും ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ട് നടന്നാണ് കൊലപാതകം നടത്തിയതെന്നും മൊഴിനല്‍കി. സിലിയുടെത് വളരെ ആസൂത്രിതമായ കൊലപാതകം ആണെന്നും ജോളിയുടെ പുതിയ മൊഴി വ്യക്തമാക്കുന്നു. 2016ല്‍ ആണ് ദന്താശുപത്രിയില്‍ വെച്ച് സിലി കുഴഞ്ഞുവീണ് മരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."