HOME
DETAILS

ഹിരോഷിമയുടെ ദു:ഖം

  
backup
August 05 2016 | 18:08 PM

%e0%b4%b9%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%b7%e0%b4%bf%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%96%e0%b4%82

സാധാരണ ബോംബ് വീഴുമ്പോഴുണ്ടാകുന്ന കാതടപ്പിക്കുന്ന ശബ്ദം ആ ബോംബിനില്ലായിരുന്നു. മിന്നല്‍പിണര്‍ കടന്നുപോയതു മാത്രമേ ദൃക്‌സാക്ഷികള്‍ ഓര്‍ക്കുന്നുള്ളൂ. പക്ഷേ, ദുരന്തം ഞൊടിയിടകൊണ്ടു സംഭവിച്ചു. ഹിരോഷിമ കത്തിയാളി. കെട്ടിടങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വന്‍കോണ്‍ക്രീറ്റ് പാലങ്ങള്‍പോലും ചിതറിയെറിയപ്പെട്ടു. ആകെ അവശേഷിച്ചത് അഞ്ചുകെട്ടിടങ്ങള്‍ മാത്രമാണ്. ലോഹക്കഷ്ണങ്ങള്‍ സ്‌ഫോടന സ്ഥലത്തുനിന്ന് 4400 വാരയകലെ വരെ ചിതറിത്തെറിച്ചു ഉരുകിയൊലിക്കാന്‍ തുടങ്ങി.

ബോംബ് സ്‌ഫോടനംകൊണ്ട് തകര്‍ന്നുവീണ മേല്‍ക്കൂരകളുടെ അടിയില്‍പ്പെട്ടും കത്തുന്ന തീകൂമ്പാരങ്ങള്‍ക്കകത്തുപെട്ടും പരുക്കേറ്റവരെയും വെന്തുമരിച്ചവരെയുംകൊണ്ടു ഹിരോഷിമ നിറഞ്ഞു. തെരുവുകളില്‍ ശവങ്ങള്‍ നിരനിരയായി ചിതറിക്കിടന്നു. അവര്‍ക്കിടയിലൂടെ ഗുരുതരമായി പരുക്കേറ്റവരും പൊള്ളലേറ്റവരും ഇഴഞ്ഞുനീങ്ങി.

അപകടം സംഭവിക്കാത്തവര്‍ അവരെ ചവിട്ടിമെതിച്ച് എങ്ങോട്ടെന്നില്ലാതെ ഓടി. തകര്‍ന്നുവീണ കെട്ടിട കൂമ്പാരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 'ഞങ്ങളെ രക്ഷിക്കണേ' എന്നു മനുഷ്യര്‍ കെഞ്ചി. പക്ഷേ, ആര്‍ക്കുമാരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ചിലര്‍ വെള്ളം, വെള്ളം എന്നു യാചിച്ചു. ആര്‍ക്കുമാരോടും കരുണ കാണിക്കാന്‍ കഴിയുമായിരുന്നില്ല.

കത്തിക്കരിഞ്ഞ വസ്ത്രങ്ങള്‍കൊണ്ടു നഗ്നതമറച്ചും ചിലപ്പോള്‍ പൂര്‍ണനഗ്്‌നരായും സ്ത്രീപുരുഷന്‍മാര്‍ തെരുവുകളിലൂടെ പാഞ്ഞു. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയും കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയും. കൂമ്പാരങ്ങള്‍ക്കകത്തു രക്ഷപ്പെടാനാവാത്തവിധം അമര്‍ന്നുപോയ അച്ഛനമ്മമാരെ കൈവിട്ട് പോരേണ്ടിവന്ന മകന്‍. എല്ലാവരും ആ കൂട്ടത്തിലുണ്ടായിരുന്നു.

അണുപ്രസരണംമൂലം ഉയര്‍ന്ന അസഹ്യമായ ചൂട് സഹിക്കാനാവാതെ ആളുകള്‍ നദിക്കരയിലേയ്ക്ക് ഓടി. വെള്ളത്തില്‍ കഴുത്തറ്റം ഇറങ്ങിക്കിടന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ശക്തമായ കൊടുങ്കാറ്റും പേമാരിയും. നദിയില്‍ ഇറങ്ങിക്കിടന്നവരെ ഉയര്‍ന്നുപൊങ്ങിയ വെള്ളം ഒഴുക്കിക്കൊണ്ടുപോയി. ശരീരത്തിനേറ്റ മുറിവുകളില്‍നിന്നു പൊട്ടിയൊലിക്കുന്ന വൃണങ്ങളുമായി മനുഷ്യര്‍ അവിടവിടെ മലര്‍ന്നുകിടന്നു സഹായത്തിനായി കേണു.

അണുബോംബ് ഭീകരതാണ്ഡവം നടത്തിയ ഹിരോഷിമയുടെ മുഖമാണിത്. ജോണ്‍ ഹേഴ്‌സി തന്റെ വിശ്വപ്രസിദ്ധ പുസ്തമായ 'ഹിരോഷിമ'യിലൂടെ ആ കൊടുംദുരന്തം ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടുന്നതു ശ്വാസമടക്കിപ്പിടിച്ചേ വായിക്കാനാവൂ. 'ഹിരോഷിമ' ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ലക്ഷക്കണക്കിനു കോപ്പികളാണു വിറ്റഴിഞ്ഞത്. ജപ്പാന്‍കാര്‍ ഈ പുസ്തകം വായിച്ചു വാവിട്ടു കരഞ്ഞുപോയി. ലോകമനഃസാക്ഷിയെ പിടിച്ചുകുലുക്കുകയായിരുന്നു ജോണ്‍ ഹേഴ്‌സിയുടെ ഗ്രന്ഥം.

മലയാളത്തില്‍ ഈ പുസ്തകം ആദ്യമായി വിവര്‍ത്തനം ചെയ്യപ്പെടുന്നത് 1987 ലാണ്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന നാലുവിദ്യാര്‍ഥികളുടെ ശ്രമഫലമായാണ് ഇതു പുറത്തുവന്നത്. ഒരു യുദ്ധത്തിന്റെ പൊള്ളുന്ന തീവ്രത നേരിട്ടറിയാന്‍ ഇടവന്നിട്ടില്ലാത്ത മലയാളികളെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം ശക്തമായൊരു അനുഭവമായിരുന്നു.

അണുബോംബ് വീണപ്പോള്‍ മരണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആറുപേരുടെ ദൃക്‌സാക്ഷി വിവരണത്തിലൂടെ ഹിരോഷിമയുടെ ദൈന്യത അവതരിപ്പിക്കാനാണു ഗ്രന്ഥകര്‍ത്താവ് ശ്രമിച്ചത്. രണ്ടു ഡോക്ടര്‍മാര്‍, രണ്ടു പള്ളിവികാരിമാര്‍, ഒരു വിധവ, വിവാഹം അടുത്തു പ്രതിശ്രുത വരനെ സ്വപ്നം കണ്ടുകഴിയുന്ന ഒരു പെണ്‍കുട്ടി തുടങ്ങി സമൂഹത്തില്‍ വിവധ തലങ്ങളിലുള്ളവരുടെ ഓര്‍മകളിലൂടെ ആ നശിച്ച ദിവസത്തെക്കുറിച്ച് എഴുത്തുകാരന്‍ വിവരിക്കുമ്പോള്‍ നമ്മുടെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കും.

മനുഷ്യന്‍ എത്ര നിസാരനാണെന്നു തോന്നിപ്പോകും. ബോംബ് വീഴുന്ന നിമിഷംവരെ എന്തെല്ലാം നിറപ്പകിട്ടാര്‍ന്ന സ്വപ്നങ്ങളായിരുന്നു അവര്‍ക്ക്. എല്ലാം ഒരുനിമിഷംകൊണ്ട് അതെല്ലാം തകര്‍ത്തെറിയപ്പെട്ടു. ജപ്പാന്‍കാര്‍ 'മിസ്റ്റര്‍ ബി' എന്നു വിളിക്കുന്ന 'ബി 19' എന്ന ബോംബര്‍ വിമാനം ഹിരോഷിമ നഗരത്തിനു മുകളിലൂടെ പറന്നപ്പോഴും പിന്നീട് ബോംബ് വീണപ്പോഴും ലോകത്താദ്യമായി അണുബോംബിനിരയാകുന്ന ജനത തങ്ങളാണെന്ന് അവര്‍ കരുതിയിരുന്നില്ല.

നഗരം മുഴുവന്‍ തീ കത്തിയാളിയപ്പോള്‍ ഒരു സാധാരണബോംബിന് ഇത്രയധികം നാശനഷ്ടം വിതയ്ക്കാന്‍ കഴിയുമോയെന്നു ചിലര്‍ സംശയിച്ചു. അമേരിക്കന്‍ വിമാനത്തില്‍ക്കൂടി നഗരത്തിനുമുകളില്‍ പെട്രോള്‍ വര്‍ഷിച്ചു തീകൊളുത്തുകയാണെന്നാണ് അവര്‍ ആദ്യം കരുതിയത്. പക്ഷേ, ദിവസങ്ങള്‍ക്കുശേഷം അവര്‍ മനസിലാക്കി; തങ്ങള്‍ ലോകത്ത് അന്നേവരെയുള്ളതില്‍ ഏറ്റവും മാരകമായ ബോംബിങ്ങിനിരയായിരിക്കുകയാണെന്ന്.
അമേരിക്കന്‍ പ്രതിരോധവകുപ്പ് അണുബോംബിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ആദ്യം രഹസ്യമാക്കിവച്ചു. പക്ഷേ, ജപ്പാന്‍ ശാസ്ത്രജ്ഞന്മാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ മാരകവശത്തെക്കുറിച്ചു മനസിലാക്കി. അണുപ്രസരണത്തിന്റെ പ്രത്യാഘാതം വര്‍ഷങ്ങളോളം ഇരകളുടെ ശരീരത്തിലുണ്ടാകുമെന്നു മനസിലാക്കി. അതു ശരിയായിരുന്നു. പരുക്കുകളോടെ രക്ഷപ്പെട്ടവരുടെ തലമുടി ദിവസങ്ങള്‍ക്കുള്ളില്‍ കൊഴിഞ്ഞുതീര്‍ന്നു. ശരീരത്തിലെ തൊലിയുരിഞ്ഞുപോയി. ഗര്‍ഭിണികള്‍ക്കു ഗര്‍ഭമലസുകയും പുരുഷന്മാര്‍ക്കു പ്രത്യുല്‍പ്പാദന ശേഷി നഷ്ടപ്പെടുകയും ചെയ്തു.

ഒരുലക്ഷത്തിലധികംപേര്‍ ഹിരോഷിമ നഗരത്തില്‍ മരിച്ചുവീണപ്പോള്‍ അതില്‍നിന്നു രക്ഷപ്പെട്ടവര്‍ തങ്ങള്‍ ഭാഗ്യവാന്മാരാണെന്നു കരുതി. എന്നാല്‍, തങ്ങളാണ് യഥാര്‍ഥത്തില്‍ നിര്‍ഭാഗ്യവാന്മാരെന്ന് അവര്‍ പിന്നീട് തിരിച്ചറിഞ്ഞു. ഉറ്റവരെയും ഉടയവരെയും കിടപ്പാടവും നഷ്ടപ്പെട്ടു നിരാലംബരായവരെക്കൊണ്ടു ഹിരോഷിമ വിറങ്ങലിച്ചുനിന്നു. ഈ ഗ്രന്ഥത്തില്‍ പറയുന്ന മിസ് സസാകിയുടെ ദു:ഖം ഹിരോഷിമയിലെ എല്ലാ പെണ്‍കുട്ടികളുടെയും ദു:ഖമായിരുന്നു. സസാകി മരണത്തില്‍നിന്നു പരുക്കുകളോടെയാണു രക്ഷപ്പെട്ടത്. കാലക്രമേണ അവള്‍ മുടന്തിയായി. പ്രതിശ്രുതവരന്‍ ഉപേക്ഷിച്ചുപോയി. അച്ഛനുമമ്മയും നഷ്ടപ്പെട്ട സസാകി കേഴുന്നത് ഉള്ളില്‍ത്തട്ടുംവിധം ജോണ്‍ ഹേഴ്‌സി ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.
'ഹിരോഷിമ'യുടെ ഓരോ താളുകളും മനുഷ്യന്റെ കണ്ണീരും രക്തവുംകൊണ്ടു നിറഞ്ഞതാണ്. ഇനിയൊരു യുദ്ധം ഒരിക്കലും ഉണ്ടാകരുതെന്ന് ഈ ഗ്രന്ഥം നമ്മെ ഓര്‍മിപ്പിക്കുന്നു. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല, തോല്‍ക്കുന്നുമില്ല. മരണം മാത്രമായിരിക്കും ആത്യന്തികഫലം. സമാധാനപ്രസ്ഥാനങ്ങള്‍ക്ക് ഈ കൃതി ഒരു മുതല്‍ക്കൂട്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago