HOME
DETAILS
MAL
മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി
backup
October 13 2019 | 06:10 AM
കൊല്ലം: ചെമ്മാമുക്കില്‍ മകന്‍ അമ്മെയ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. സാവിത്രി (84)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സുനിലിനെ പൊലിസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി എന്ന് കരുതുന്ന കുട്ടന്‍ ഒളിവിലാണ്.
അമ്മയെ കാണാനില്ലെന്നു കാട്ടി നേരത്തേ പൊലിസ് സ്റ്റേഷനില്‍ മകള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. അമിത മദ്യപാനിയായ സുനില്‍ സുഹൃത്തിനെ കൊന്ന കേസിലും പ്രതിയാണ്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."