ഭക്ഷ്യവിഷബാധ: കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ആശുപത്രിയില്‍
പുതുക്കാട്: നെന്മണിക്കരയില് ഭക്ഷ്യ വിഷബാധ. തലോരിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കുട്ടികള്‍ ഉള്‍പ്പെടെ എഴുപതോളം പേര്‍ക്കാണ് ഭക്ഷ്യവിധബാധയേറ്റത്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലും മറ്റ് ആശുപത്രികളിലുമായാണ് ആളുകള്‍ ചികിത്സ തേടിയത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. തലോര്‍ ബാങ്ക് ഹാളില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്ന വിവാഹ സല്‍ക്കാരത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടാണ് എല്ലാവരും ആശുപത്രിയില്‍ എത്തുന്നത്. 750ലേറെ പേര് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതായി പറയുന്നു. ജെല്ലി രൂപത്തിലുള്ള ഭക്ഷണ പദാര്‍ഥം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരിക്കുന്നത്. കുട്ടികളാണ് കൂടുതലും ഈ ഭക്ഷണം കഴിച്ചിരിക്കുന്നത്. ഇനിയും കൂടുതല്‍ പേര് ചികിത്സതേടിയെത്തുമെന്ന് കരുതുന്നു.
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ പല ഭാഗങ്ങളില്‍ നിന്ന് വന്നവരായിരുന്നതിനാല്‍ മറ്റ് ആശുപത്രികളിലും ചികിത്സ തേടാനാണ് സാധ്യത. പുതുക്കാട് മേഖലയില്‍ നിന്നുള്ളവരാണ് സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികതര്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച കണ്ണംപത്തൂരില് 60ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് മേഖലയില്‍ ഭക്ഷ്യവിധബാധയേല്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."