മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാന്‍: പ്രതിപക്ഷ നേതാവ്
കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കെ.ടി ജലീലിനെ സംരക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജലീലിനെതിരേ അരഡസനോളം അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന അഴിമതി സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ശബരിമലയുടെ കാര്യത്തില്‍ എല്ലാ ദിവസവും തലതിരിഞ്ഞ ഉത്തരവുകളാണ് സര്‍ക്കാര്‍ ഇറക്കിക്കൊണ്ടിരിക്കുന്നത്. ആര്.എസ്.എസിനും ബി.ജെ.പിക്കും ശബരിമലയില്‍ അക്രമം നടത്താനുള്ള സൗകര്യം നല്‍കുന്നത് പിണറായി സര്‍ക്കാരാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം ഈ സര്‍ക്കാര്‍ കാണിക്കുമെന്ന് കരുതുന്നില്ല. ശബരിമലയില്‍ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്.
നെയ്യാറ്റിന്‍കര കെടങ്ങാവിളയിലെ കൊലപാതകത്തില്‍ പ്രതിയായ ഡി.വൈ.എസ്.പിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഉന്നത പൊലിസ് ഉദ്യോഗസ്ഥരാണ് ഡിവൈ.എസ്.പിയെ സംരക്ഷിക്കുന്നത്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."