എ.ടി.എം കവര്‍ച്ചാ കേസ്; പ്രതിയെ അമ്പലപ്പുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
അമ്പലപ്പുഴ: എ.ടി.എം കവര്‍ച്ചാക്കേസിലെ പ്രതിയെ അമ്പലപ്പുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.ചെങ്ങന്നൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എടിഎം തകര്‍ത്ത് പണം കവര്‍ന്ന ആല,പെണ്ണൂക്കര ഇടയിലത്ത് വീട്ടില്‍ സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂര്‍ എസ്.ഐ.എം സുധിലാലിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം അമ്പലപ്പുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത് .
അമ്പലപ്പുഴ ഗവ.കോളേജിന് തെക്ക് ഭാഗത്തുള്ള വീട് വാടകയ്‌ക്കെടുത്താണ് പ്രതിയായ സുരേഷ് കുമാര്‍ എ ടി എം കവര്‍ച്ച ആസൂത്രണം ചെയ്തത്. ഡല്‍ഹിയില്‍ വെച്ച് പരിജയപ്പെട്ട അമ്പലപ്പുഴ സ്വദേശി ഉണ്ണിയാണ് സുരേഷ് കുമാറിന് വീട് വാടകയ്‌ക്കെടുക്കാന്‍ സൗകര്യം ഒരുക്കി കൊടുത്തത.് നാല് ദിവസത്തോളം പ്രതി ഈ വീട്ടില്‍ താമസിക്കുകയും ചെയ്തു.തുടര്‍ന്ന് വീട്ടുടമസ്ഥനില്‍ നിന്നും ഉണ്ണിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടി.
കഴിഞ്ഞ ഏപ്രില്‍ 29ന് ചെങ്ങന്നൂര്‍ ചെറിയനാട് പടനിലത്തിന് സമീപമുള്ള എ ടി എം ല്‍ നിന്നും 3.69 ലക്ഷവും മെയ് 26ന് കഴക്കൂട്ടം അമ്പലത്തിന്‍ കരക്ക് സമീപമുള്ള എ ടി എം ല്‍ നിന്നും, 10.18 ലക്ഷം രൂപയുമാണ് സുരേഷ് കുമാറും കൂട്ടുപ്രതിയും ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളുമായ അസ് ലൂബ് ഖാനും ചേര്‍ന്ന് കവര്‍ന്നത്.രാമപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നു ഇന്നലെഅമ്പലപ്പുഴയിലെത്തിച്ച സുരേഷ് കുമാറുമായി പോലീസ് സംഘം അരമണിക്കൂറോളം തെളിവെടുപ്പ് നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."