ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു
ആലപ്പുഴ: ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ജില്ലയിലുളള ഹൈസ്കൂള്‍ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു ജില്ലാതല ക്വിസ് മല്‍സരം നടത്തി.
വി. ഉപേന്ദ്രന്, പറവൂര്‍ പബ്ളിക് ലൈബ്രറി, ഐ.ഐ.ടി. റാങ്ക് ജേതാവ് സ്വാതി എസ്. ബാബു എന്നിവര്‍ നയിച്ച ജില്ലാതല മത്സരത്തില്‍ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ അമിത് അശോക്, പി. ശ്രീഹരി എന്നിവര്‍ ഒന്നാം സ്ഥാനവും അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച്.എസ്.എസിലെ ഡി. ഗോവര്ദ്ധന്, അഭിനവ് രാജേഷ് എന്നിവര്‍ രണ്ടാം സ്ഥാനവും, ശ്രീകണ്ഠശ്വേരം എസ്.എന്‍.എച്ച് എസ് എസ്, പൂച്ചാക്കലിലെ അഭിഷേക് എം.എസ്, യദുക്യഷ്ണന്‍ എ.എസ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ ലഹരി വിരുദ്ധ ക്ളബുകള്‍ ഉളള സ്കൂളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരിക്കെതിരെ വാള് എഗനസ്റ്റ് ഡ്രഗ്സ് എന്ന പേരില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ ചന്തിരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റിസ്വാന് കെ.ആര് വരച്ച ചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2016 -17 വര്‍ഷത്തില്‍ ജില്ലയില്‍ മികച്ച ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനം നടത്തിയ സന്നദ്ധ സേവകനായി ചെങ്ങന്നൂര്‍ മെസേജ് ആര്‍ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ളബിന്റെ പ്രസിഡന്റ് സന്തോഷ് അമ്പാടിയെ തെരെഞ്ഞെടുത്തു. മികച്ച സന്നദ്ധ സംഘടനയായി ഹരിപ്പാട് കോമളത്ത് ജങ്ഷനിലുളള സമഭാവന സാംസ്കാരിക വേദിയെയും മികച്ച സ്കൂള്‍ ലഹരി വിരുദ്ധ ക്ലബായി എസ്.എന്‍.ജി.എം സീനിയര്‍ സെക്കന്‍ഡറി സ്കൂളിനെയും സ്കൂള്‍ ലഹരി വിരുദ്ധ ക്ളബ് അംഗമായി കൃഷ്ണ അമൃതയെയും മികച്ച കോളജ് ലഹരി വിരുദ്ധ ക്ലബായി കോളജ് ഓഫ് എന്‍ജിനീയറിങ് (ഐ.എച്ച്.ആര്.ഡി) ചെങ്ങന്നൂരിനെയും തെരെഞ്ഞെടുത്തു.
ക്വിസ് മല്‍സര വിജയികള്‍ക്ക് മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് സമ്മാന വിതരണം നടത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.എസ്. സലിംകുമാര്‍ സമ്മാനജേതാക്കളെയും അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."