''നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ 370ാം വകുപ്പ് പുനസ്ഥാപിക്കൂ''; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
മുംബൈ: ധൈര്യമുണ്ടെങ്കില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം വകുപ്പ് പുനഃസ്ഥാപിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് നരേന്ദ്ര മോദി. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി പിന്‍വലിക്കാന്‍ ആരെങ്കിലും ധൈര്യം കാണിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും ആരെങ്കിലും അതിന് ധൈര്യം കാണിച്ചാല്‍ അവരുടെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നംവച്ചാണ് മോദി വെല്ലുവിളി നടത്തിയതെന്ന കാര്യം വ്യക്തമാണ്. മഹാരാഷ്ട്രയില്‍ രാഹുല്‍ ഗാന്ധിയും അവസാനഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ഞാന്‍ അവരെ വെല്ലുവിളിക്കുന്നു എന്നു പറഞ്ഞാണ് മോദി ഇതുസംബന്ധിച്ച പ്രസംഗം ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികേ കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കണമെന്നും അല്ലാതെ മുതലക്കണ്ണീര്‍ ഒഴുക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ പേര് പറയാതെ വിമര്‍ശിച്ചു.
കഴിഞ്ഞ ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രത്യേക ബില്ലിനെ കണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണമായും എതിര്‍ത്തിരുന്നു. ജമ്മു കശ്മീരിനെ പ്രത്യേക സംസ്ഥാനമായി നിലനിര്‍ത്തണമെന്നാണ് ഏവരും നിലപാടെടുത്തത്. എന്നാല്‍ ഭൂരപക്ഷ പിന്തുണയോടെ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായി രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."