പൂച്ചാക്കലില്‍ മയിലെത്തിയത് കൗതുക കാഴ്ചയായി
പൂച്ചാക്കല്‍: വീട്ടുമുറ്റത്ത് മയിലെത്തിയത് നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി.കഴിഞ്ഞ കുറച്ചു നാളുകളായി പാണാവള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ മയില്‍ സഞ്ചാരം തുടങ്ങിയിട്ട്.
പ്രദേശത്തെ വീട്ടുമുറ്റത്ത് മയില്‍ എത്തിയാല്‍ നാട്ടുകാര്‍ തടിച്ചുകൂടുകയും ശല്യം കൂടുമ്പോള്‍ മെല്ലെ അവിടന്ന് പറന്ന് മരക്കൊമ്പില്‍ വിശ്രമിക്കുകയും ചെയ്യും.സന്ധ്യ മയങ്ങും വരെ മരച്ചുവട്ടില്‍ തമ്പടിക്കുന്ന പ്രദേശവാസികള്‍ക്കൊപ്പം അയല്‍പ്രദേശങ്ങളില്‍ നിന്നെത്തുന്ന കാഴ്ചക്കാരും ചേരുമ്പോള്‍ വലിയൊരു ജനക്കൂട്ടമാണിവിടെ.കാക്കകളുടെ രൂക്ഷമായ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ വീട്ടുമുറ്റത്ത് മയിലെത്തിയതറിയുന്നത്. ഒരു വിഭാഗം സ്ത്രീകള്‍ ഭക്തി സാന്ദ്രമായ കീര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മറ്റുള്ളവര്‍ മയിലെങ്ങനെ ഇവിടെ എത്തിയെന്ന അന്വേഷണമാണ്.
തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയും വാഴക്കുലയും കയറ്റിവന്ന ലോറിയുടെ മുകളില്‍ അകപ്പെട്ട് വന്നതായിരിക്കും എന്ന നിഗമനത്തിലാണ് പീലി വിടര്‍ത്തി ആടുന്നത് കാണാന്‍ കുട്ടികളടക്കമുള്ള ധാരാളം പേരാണ് ഏറെ നേരം കാത്തു നില്‍ക്കുന്നത്.പുലര്‍ച്ചെ പ്രദേശവാസികളുടെ അന്വേഷണം മയില്‍പോയോ എന്നതാണ്.ഈ സമയം മറ്റൊരു പ്രദേശത്ത് മയില്‍ എത്തിയതായി നാട്ടില്‍ വാര്‍ത്ത പരക്കും.ആണ്‍മയില്‍ തീരദേശങ്ങളില്‍ സഞ്ചാരം നടത്തുമ്പോള്‍ വടുതല മേഖലകളില്‍ പെണ്‍മയിലുമാണ് എത്തുന്നത്. മയിലിന് അവലും മലരും നല്‍കാന്‍ പ്രദേശത്ത് ചിലര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നുമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."