ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫും നടത്തി
അരൂര്‍: കുത്തിയതോട് പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് പ്രവര്‍ത്തനവും അരൂര്‍ മണ്ഡലം പ്രസിഡന്റ് പി.കെ. ഫസലുദീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. അബ്ദുള്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ വിവിധ പള്ളികളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പുതുവസ്ത്രം വിതരണം നടത്തി. മണ്‍മറഞ്ഞ നേതാക്കളായ വി.എ. കൊച്ചുമുഹമ്മദ് സാഹിബ്, എ.സെയ്തു മുഹമ്മദ്, വാലയില്‍ റഷീദ്, പി.എ. സിദ്ധിഖ്, കെ.കെ. മുഹമ്മദ്, വി.കെ. കോയ, വി.കെ കൊച്ചുമുഹമ്മദ്, മരവട്ടിക്കല്‍ ഇന്നമ്മ സാഹിബ് എന്നിവരെ അനുസ്മരിച്ചു.
പൊന്‍പുറം മഹല്‍ചീഫ് ഇമാം അബ്ദുള്‍ ഹക്കിം ഫൈസി മുഖ്യപ്രഭാഷണം നടത്തി. ബാദുഷ മൗലവി, സുലൈമാന്‍ മൗലവി, ഷിഹാബ്മൂസ. പി.കെ.നൗഷാദ്, തുറവൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെ.ബഷീര്‍മൗലവി, എം.കെ.മസ്ഊദ്, നൗഷാദ് മാനാപ്പളളി, കുത്തിയതോട് മഹല്‍ സെക്രട്ടറി സുബൈര്‍, പി.കെ. നാസ്, പി.എം. റിഫാജ് ഫെമീസ്.പി.എഫ്., പി.എ. ബഷീര്‍, നാസര്‍ എന്‍.എച്ച് ജെ.സലിം എന്നിവര്‍ പ്രസംഗിച്ചു.
അമ്പലപ്പുഴ:മുസ്‌ലിം ലീഗ് കമ്പിവലപ്പ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും നിര്‍ധനരായ നൂറു കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റും നല്‍കി.സംഗമം മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം നിസാര്‍ താഴ്ച്ചയില്‍ ഉല്‍ഘാടനം ചെയ്തു.
ജില്ലാ എം എസ് എഫ് പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി.അബ്ദുല്‍ സലിം അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."