ഭിന്നശേഷിയുള്ള വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം: എസ്.എഫ്.ഐ
ആലപ്പുഴ: കായംകുളം കാക്കനാട് 'മിസ്പാ' എന്ന ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ ഉണ്ടായിട്ടുള്ളത് അതിക്രൂരമായി വിദ്യാര്‍ഥി പീഡനമാണ്.
16വയസ്സ് മാത്രം പ്രായമുള്ള ഓട്ടിസം ബാധിച്ച ആതിരയെന്ന വിദ്യാര്‍ഥിനിയെ അതിക്രൂരമായാണ് ഇവിടുത്തെ വാര്‍ഡന്‍ ജോസഫ്, മാനേജറായിട്ടുള്ള പാസ്റ്റര്‍ സജി, പ്രധാന അധ്യാപിക ശോഭ സതീഷ്, അധ്യാപികയായിട്ടുള്ള രേഷ്മ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. നിരവധി വനിതകളുള്ള ഈ സ്ഥാപനത്തില്‍ വനിതാ വാര്‍ഡന്റെ സേവനം വേണമെന്നിരിക്കെ നിലവില്‍ പുരുഷ വാര്‍ഡനാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് എന്നത് ഗുരുതരമായ നിയമ ലംഘനമാണ്. പകല്‍ സമയങ്ങളില്‍ പ്രധാന അധ്യാപികയും രാത്രി കാലങ്ങളില്‍ വാര്‍ഡനുമാണ് വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നത്.
ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദനത്തിന്റെ പാടുകള്‍ പുറത്ത് കാണാത്ത രീതിയിലാണ് മര്‍ദ്ദനം. മൂര്‍ച്ചയുള്ള ഏതോ ആയുധം ഉപയോഗിച്ച് കൈകാലുകള്‍ കുത്തിവലിച്ച് ആതിരയെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് പല വിദ്യാര്‍ഥികളുടെയും കരച്ചിലുകള്‍ കേള്‍ക്കാമെന്നും രാത്രിയില്‍ അപരിചിതരായ ആളുകള്‍ ഈ സ്ഥാപനത്തില്‍ സന്ദര്‍ശനം ഇവിടെയുള്ളതായും പരിസരവാസികള്‍ പറയുന്നു. ഈ വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തി കുറ്റക്കാരായ ആളുകള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണമെന്നും ഈ സ്ഥാപനം അടച്ച് പൂട്ടിക്കുമെന്നും എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജെബിന്‍.പി.വര്‍ഗ്ഗീസും ജില്ലാ സെക്രട്ടറി എം.രജീഷും പ്രസ്താവനയിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."